ചേളന്നൂർ: ഹൈകോടതി വിധിയെ തുടർന്ന് എട്ടേരണ്ട് ബസാറിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തെ പഴം പച്ചക്കറി കട പൊളിച്ചുമാറ്റി. വർഷങ്ങളായി ലൈസൻസും നമ്പറും ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോസമ്മ ജേക്കബിെൻറ നേതൃത്വത്തിൽ കാക്കൂർ പൊലീസിെൻറ സാന്നിധ്യത്തിലാണ് കട പൊളിച്ചു നീക്കിയത്. സമീപത്തെ സ്ഥലം ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2013 മുതൽ കേസ് നിലനിൽക്കുന്നുണ്ടായിരുന്നു. മരക്കഷണങ്ങൾ ഉപയോഗിച്ച് ടാർപ്പായകൊണ്ട് കെട്ടിയുണ്ടാക്കിയതാണ് കട. 2015-ൽ നീക്കംചെയ്യാൻ ഉത്തരവ് വന്നിരുന്നു. എന്നാൽ, കടയുടമ ഓംബുഡ്സ്മാൻ വഴി സ്റ്റേ വാങ്ങി കട തുറന്ന് പ്രവർത്തിക്കുകയായിരുന്നു. വർഷങ്ങളായുള്ള കേസ്വിധിയായി സെപ്റ്റംബർ 27ന് പൊളിച്ചുനീക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകിയെങ്കിലും തയാറായില്ല. തുടർന്നാണ് പൊലീസിെൻറ സാന്നിധ്യത്തിൽ കഴിഞ്ഞദിവസം നിലവിലെ സ്ഥലത്തുനിന്ന് പൊളിച്ചുനീക്കിയത്. നേരത്തേ ഹോട്ടലായി പ്രവർത്തിച്ച ഷെഡിനു മുന്നിലേക്ക് മാറ്റി പച്ചക്കറിക്കട ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. അനധികൃത സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്നുള്ള ആവശ്യം പഞ്ചായത്ത് അവഗണിച്ചതായുള്ള പ്രചാരണം തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.