കോഴിക്കോട്: നഗരത്തിൽ അഗ്നിസുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തതും പ്രവർത്തിക്കാത്തതുമായ 10 കെട്ടിട ഉടമകൾക്ക് ഫയർഫോഴ്സ് നോട്ടീസ് നൽകി. മാവൂർ േറാഡിൽ കെ.എസ്.ആർ.ടി.സി ടെർമിനൽ ഭാഗം, മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരം, ബേബി മെമ്മോറിയൽ ആശുപത്രി ഭാഗം എന്നിവിടങ്ങളിലെ കെട്ടിടങ്ങൾക്കാണ് രണ്ടാഴ്ചക്കകം മതിയായ സുരക്ഷസംവിധാനങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ 20ഒാളം കെട്ടിടങ്ങൾക്കാണ് സുരക്ഷസംവിധാനം ഇല്ലെന്ന് കണ്ടെത്തിയത്. ഇതിലെ 10 കെട്ടിടങ്ങൾക്കാണ് നോട്ടീസ് നൽകിയതെന്നും ബാക്കിയുള്ളവക്ക് അടുത്ത ദിവസം നോട്ടീസ് നൽകുമെന്നും ജില്ല ഫയർ ഒാഫിസർ അരുൺ ഭാസ്കർ പറഞ്ഞു. ബുധനാഴ്ച തൊണ്ടയാട്-രാമനാട്ടുകര ബൈപാസിലെ അഞ്ച് ഹോട്ടലുകളിൽ പരിശോധന നടത്തി. ഇവിടങ്ങളിലെല്ലം പാചകവാതക ഗ്യാസ് സിലിണ്ടറുകൾ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നത്. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്നും ഫയർഫോഴ്സ് അധികൃതർ അറിയിച്ചു. മിക്ക കെട്ടിടങ്ങൾക്കും മതിയായ അഗ്നിസുരക്ഷ സംവിധാനമില്ലെന്നും പരിശോധനയിൽ കണ്ടെത്തി. തീപിടിത്തം ഉൾപ്പെടെ ഉണ്ടായാൽ ഫയർഫോഴ്സ് വാഹനത്തിന് കെട്ടിടത്തിനടുത്ത് എത്താൻ സൗകര്യമില്ല, അഗ്നിശമന സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല എന്നിവയാണ് പരിശോധനയിൽ വ്യക്തമായത്. അനുവദിച്ച സമയത്തിനുള്ളിൽ മതിയായ സുരക്ഷസംവിധാനം ഒരുക്കാതിരുന്നാൽ ഡിസാസ്റ്റർ മാനേജ്മെൻറ് ചട്ടത്തിലെ വകുപ്പുകൾപ്രകാരം കെട്ടിടം അടച്ചുപൂട്ടാനാവശ്യമായ നടപടി കൈക്കൊള്ളുമെന്നും-----------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.