കോഴിക്കോട്: യുവാവിനെ െകാലപ്പെടുത്തി കത്തിച്ച സംഭവത്തിൽ മൂന്നാഴ്ചയായിട്ടും ആളെ തിരിച്ചറിയാനായില്ല. െസപ്റ്റംബർ 14നാണ് ചെറുവറ്റയിലെ സായ്സേവ ആശ്രമത്തിനു സമീപം കറുത്തേടത്തുപറമ്പിൽ 35 വയസ്സ് തോന്നിക്കുന്നയാളുടെ മൃതദേഹം ഭാഗികമായി കത്തിയ നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയശേഷം ആളെ തിരിച്ചറിയാതിരിക്കാൻ മൃതേദഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മൃതദേഹം വാഹനത്തിൽ കൊണ്ടുവന്നതാണെന്ന് സ്ഥിരീകരിക്കാവുന്ന തെളിവുകളും അന്നുതന്നെ പൊലീസിന് കിട്ടിയിരുന്നു. എന്നാൽ, വിവിധയിടങ്ങളിൽനിന്ന് കാണാതായവരെ കേന്ദ്രീകരിച്ചുവരെ അന്വേഷണം നടത്തിയിട്ടും ആളെ തിരിച്ചറിയാനാവാത്തത് പൊലീസിനെ കുഴക്കുകയാണ്. മൃതദേഹത്തിെൻറ േഫാേട്ടായും പൊലീസ് തയാറാക്കിയ രേഖാചിത്രവും എല്ലാ സ്റ്റേഷനിലേക്കും നൽകിയിട്ടുണ്ട്. പട്ടാമ്പിയിൽനിന്ന് കാണാതായ പ്രവാസിയുടെ മൃതദേഹമാണോ എന്ന് സംശയിച്ചിരുന്നുെവങ്കിലും കുടുംബം അല്ലെന്നാണ് പറയുന്നത്. 168 സെൻറിമീറ്ററാണ് ഉയരം. ഇരുനിറമാണ്. മുകൾവരിയിലെ അഞ്ചാമത്തെ പല്ലും താഴെവരിയിലെ ഏഴാമത്തെ പല്ലും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചേവായൂർ പൊലീസുമായി ബന്ധപ്പെടണമെന്ന് കേസന്വേഷിക്കുന്ന സി.െഎ കെ.കെ. ബിജു അറിയിച്ചു. ഫോൺ: 9497987182, 0495 2722911.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.