കോഴിക്കോട്: ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് കേരള പൊലീസ് അസോസിയേഷനും ഒാഫിസേഴ്സ് അസോസിയേഷനും സംയുക്തമായി ബീച്ച് ജനറൽ ആശുപത്രി പരിസരം ശുചീകരിച്ചു. ജൂണിൽ പകർച്ചപ്പനി പടർന്നുപിടിച്ചപ്പോൾ ആശുപത്രി പരിസരം ശുചീകരിച്ചിരുന്നു. ഇതിെൻറ രണ്ടാം ഘട്ടമായാണ് വീണ്ടും ശുചീകരണം ഏറ്റെടുത്തത്. രാവിലെ എട്ടുമുതൽ ഉച്ചക്ക് 12 വരെ നീണ്ട ശുചീകരണത്തിൽ നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിൽനിന്നുള്ള 200ഒാളം ഉദ്യോഗസ്ഥർ പെങ്കടുത്തു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ്കുമാർ, കോർപറേഷൻ സെക്രട്ടറി മൃൺമയി ജോഷി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജ്, പൊലീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ് വി.പി. പവിത്രൻ, സെക്രട്ടറി ജി.എസ്. ശ്രീജിഷ്, പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. വിവേകാനന്ദൻ, സെക്രട്ടറി ആർ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ---------- സെമിനാർ സംഘടിപ്പിച്ചു കോഴിക്കോട്: കേരളീയർ സാംസ്കാരിക സമിതിയും മലബാർ ക്രിസ്ത്യൻ കോളജും സംയുക്തമായി സംഘടിപ്പിച്ച 'ഗാന്ധിയൻ ചിന്തകളും സമകാലിക സമൂഹവും' സെമിനാർ കാലിക്കറ്റ് സർവകലാശാല മുൻ ൈവസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ഡി.പി. ഗോഡ്വിൻ സാംരാജ് അധ്യക്ഷത വഹിച്ചു. 'ഗാന്ധിസവും മതസൗഹാർദവും' വിഷയത്തിൽ കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം മുൻ മേധാവി ഡോ. കെ. ഗോപാലൻകുട്ടിയും 'ഗാന്ധിയൻ ചിന്തകളും വികസനവും' വിഷയത്തിൽ ഗാന്ധിപീസ് ഫൗണ്ടേഷൻ വൈസ് പ്രസിഡൻറ് ടി. ബാലകൃഷ്ണനും പ്രഭാഷണം നടത്തി. ചരിത്രവിഭാഗം മേധാവി പ്രഫ. എം.സി. വസിഷ്ഠ് സംസാരിച്ചു. ഡോ. പി. വിജയരാഘവൻ സ്വാഗതവും ഇ. വൈഷ്ണവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.