പാചക വാതക വിലവർധനവ് പിൻവലിക്കണം -വനിത ലീഗ് മേപ്പയ്യൂർ: കേന്ദ്ര സർക്കാർ വർധിപ്പിച്ച പാചകവാതക വില ഉടൻ പിൻവലിക്കണമെന്നും ഒറ്റയടിക്ക് 49 രൂപയുടെ വർധനവ് അംഗീകരിക്കാനാവില്ലെന്നും കീഴരിയൂർ പഞ്ചായത്ത് വനിത ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു. പേരാമ്പ്ര മണ്ഡലം വനിത ലീഗ് ജനറൽ സെക്രട്ടറി ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു. സാബിറ നടുക്കണ്ടി അധ്യക്ഷത വഹിച്ചു. ഒ. സറീന, ജമീല മിഹാദ്, സുരിയ്യ നിസാർ, ടി. ഷെറീന, കെ. മൊയ്തീൻ, യൂസഫ് എന്നിവർ സംസാരിച്ചു. ജമീല മിഹാദ് സ്വാഗതവും കെ.ടി. ആയിഷ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സാബിറ നടുക്കണ്ടി (പ്രസി.), ടി. ഷെറീന, ഷെർബിന മിസ്ഹബ്, എ.കെ. നഫീസ (വൈസ് പ്രസി.), സുരിയ്യ നിസാർ (ജന. സെക്ര.), എം.കെ. ഫസ്ല, കെ.ടി. ആയിഷ, സി.എം. സുബൈദ (ജോ. സെക്ര..), ജമീല മിഹാദ് (ട്രഷ.). കേരളോത്സവം ഉേള്ള്യരി: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ ക്രിക്കറ്റ്, ഫുട്ബാൾ, ഷട്ടിൽ ബാഡ്മിൻറൻ, വോളിബാൾ എന്നിവ സമാപിച്ചു. ക്രിക്കറ്റിൽ സ്ലയേഴ്സ് ഒള്ളൂർ, ഫുട്ബാളിൽ എഫ്.സി സ്ലയേഴ്സ് ഒള്ളൂർ, ബാഡ്മിൻറനിൽ വിജയ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, വോളിബാളിൽ ഒലീവ് ഉേള്ള്യരി എന്നിവർ ചാമ്പ്യന്മാരായി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സി.കെ. രാമൻകുട്ടി, പി. ഷാജി, മെംബർമാരായ കുറുങ്ങോട്ട് രാധാകൃഷ്ണൻ, ലത തച്ചോത്ത് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. കോഓർഡിനേറ്റർ കെ.വി. ബ്രജേഷ് കുമാർ, പി.പി. സുരേഷ് ബാബു, കെ.വി. അബ്ദുൽമജീദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.