നന്തിബസാർ: കടലൂർ ലൈറ്റ് ഹൗസിന് പടിഞ്ഞാറു ഭാഗത്തുള്ള 150 വീട്ടുകാർ ചേർന്ന് രൂപവത്കരിച്ച നമ്മൾ റെസിഡൻറ്സ് അസോസിയേഷെൻറ ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവഹിച്ചു. പ്രസിഡൻറ് കക്കോളത്തിൽ കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ഡോ. സോമൻ കടലൂർ മുഖ്യപ്രഭാഷണം നടത്തി. ലോഗോ പ്രകാശനം മുടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരിയും അംഗത്വ കാർഡ് വിതരണം കെ.പി. കരീമും നയരേഖ പ്രകാശനം ആർ.പി.കെ. രാജീവനും ഉപഹാര സമർപ്പണം എം.ടി. അസ്‌ലമും നിർവഹിച്ചു. എസ്.വി. രവീന്ദ്രൻ, റസൽ നന്തി, എം.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. മുനീർ അഹമ്മദ് സ്വാഗതവും ഷൈറസ് കൈനോത്ത് നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാപരിപാടികളും സഫ്വാൻ തിക്കോടിയുടെ ഗസൽ മേളയും അരങ്ങേറി. 'തലമുറകളുടെ സംഗമം' പേരാമ്പ്ര: ജീവിതസായാഹ്നത്തിൽ ഏകാന്തതയുടെ കൂട്ടുകാരായി വീട്ടകങ്ങളിൽ കഴിയുന്നവർക്കായി കോടേരിച്ചാൽ ശ്രദ്ധ പാലിയേറ്റിവ് ഒരുക്കിയ 'തലമുറകളുടെ സംഗമം' ശ്രേദ്ധയമായി. നാടൻപാട്ട്, കോൽക്കളി, കളരിപ്പയറ്റ് തുടങ്ങിയ പരിപാടികളിലും കോടേരിച്ചാലിലെ വയോജനങ്ങൾ പങ്കാളികളായി. പണ്ട് അവർ ഉപയോഗിച്ചിരുന്ന ചെല്ലം, ഉറി, മെതിയടി, പറ തുടങ്ങിയ എല്ലാ സാധനങ്ങളും സംഗമത്തിൽ ഒരുക്കിയിരുന്നു. അടിയാറ്റിൽ മീത്തൽ അരിയായി പാട്ടുപാടി സംഗമം ഉദ്ഘാടനം ചെയ്തു. കോമച്ചംകണ്ടിമീത്തൽ കുങ്കനെ രാജാവായും നമ്പിത്തൂർ കാർത്യായനിയെ രാജ്ഞിയായും സംഗമത്തിൽ തിരഞ്ഞെടുത്തു. രാരിച്ചേട്ടൻ മിമിക്രി അവതരിപ്പിച്ചു. കാഞ്ചനമാല മുഖ്യാതിഥിയായ ചടങ്ങിൽ മുഹമ്മദ് പേരാമ്പ്ര, ഡോ. വിനോദ് കുമാർ, ഡയാന ലിസി, അജിത കുമ്മിണിയോട്ട് എന്നിവർ സംസാരിച്ചു. പി.സി. വിജയൻ, എം. രജീഷ്, റഷീദ് കോടേരിച്ചാൽ, കെ. ഗംഗാധരൻ, കെ. ജാനു, എം. സരസ്വതി എന്നിവർ നേതൃത്വം നൽകി. പ്രദേശത്തെ 200ഓളം വയോജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു. വെങ്ങപ്പെറ്റ ഗവ. ഹൈസ്കൂൾ സ്മിതം സാന്ത്വന പരിചരണ ക്ലബിെൻറ സഹകരണത്തോടെയാണ് വയോജന സംഗമം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.