padam: gandhi33 മഹാത്മ ഗാന്ധി ജന്മദിന വാരാഘോഷം ഗാന്ധിഗൃഹത്തിൽ പി.പി. ശ്രീധരനുണ്ണി ഉദ്ഘാടനം ചെയ്യുന്നു കോഴിക്കോട്: ഗാന്ധി ജയന്തിദിനത്തിൽ കോൺഗ്രസ് കുറ്റിച്ചിറ, പരപ്പിൽ മണ്ഡലത്തിെൻറ സംയുക്ത ആഭിമുഖ്യത്തിൽ ഇടയങ്ങരയിൽ ഉപവാസം നടത്തി. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. ഇ.പി. ഉസ്മാൻകോയ, വി.വി. ഫിറോസ്, എസ്.കെ. അബൂബക്കർ, കെ.പി. നിസാദ്, എ.എം. നിയാസ്, വി. റാസിക്, ജോർജ് എന്നിവർ സംസാരിച്ചു. ---------- ഗാന്ധിജയന്തി വാരാഘോഷം കോഴിക്കോട്: മഹാത്മ ഗാന്ധിയുടെ 14ാം ജന്മ വാർഷികാഘോഷം ഗാന്ധി പീസ് ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ ഗാന്ധിഗൃഹത്തിൽ ആരംഭിച്ചു. കവി പി.പി. ശ്രീധരനുണ്ണി നിർവഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രസിഡൻറ് സി. കൃഷ്ണൻ മൂസ് അധ്യക്ഷത വഹിച്ചു. കെ.എഫ്. ജോർജ് അനുസ്മരണ പ്രസംഗം നടത്തി. സെക്രട്ടറി പി.പി. ഉണ്ണികൃഷ്ണൻ സ്വാഗതവും വി.കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. ---------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.