കെ.എസ്​.ആർ.ടി.സി 42 ദീർഘദൂര സർവിസുകളിൽ കൂടി 'ഡ്രൈവർ ^കം കണ്ടക്​ടർ'

കെ.എസ്.ആർ.ടി.സി 42 ദീർഘദൂര സർവിസുകളിൽ കൂടി 'ഡ്രൈവർ -കം കണ്ടക്ടർ' തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ 42 ദീർഘദൂര സർവിസുകളിൽ കൂടി ഡ്രൈവർ -കം കണ്ടക്ടർ സംവിധാനം ഏർപ്പെടുത്തുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനും ൈഡ്രവർമാരുടെ ജോലിഭാരം കുറക്കുന്നതിനുമായി നേരത്തേ തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കുള്ള നാല് സ്കാനിയ സർവിസുകളിൽ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇതു വിജയകരമായതിനെത്തുടർന്നാണ് കൂടുതൽ സർവിസുകളിലേക്ക് വ്യാപിക്കുന്നത്. ഇൗ മാസം അഞ്ചു മുതലാണ് പുതിയ ക്രമീകരണം. 42ൽ 18 എണ്ണം തിരുവനന്തപുരത്തുനിന്നുള്ള സർവിസുകളാണ്. ഇതിൽ പാലക്കാേട്ടക്കും കോഴിക്കോേട്ടക്കുമുള്ള സിൽവർ െജറ്റുകൾ, കട്ടപ്പന, കാസർകോട്, സുൽത്താൻ ബത്തേരി, മാനന്തവാടി, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള മിന്നലുകൾ, ബംഗളൂരു, കൊല്ലൂർ, മംഗളൂരു, മൈസൂരു, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള സ്കാനിയകൾ, കണ്ണൂർ, മണിപ്പാൽ, സുള്ള്യ, എന്നിവിടങ്ങളിലേക്കുള്ള ഡീലക്സുകൾ, ബംഗളൂരിലേക്കുള്ള രണ്ട് വോൾവോകൾ എന്നിവ ഉൾപ്പെടും. കോട്ടയം-കാസർകോട് മിന്നൽ, ആലപ്പുഴ-കൊല്ലൂർ ഡീലക്സ്, എറണാകുളത്തുനിന്ന് ബംഗളൂരിലേക്കുള്ള മൂന്ന് ഡീലക്സുകൾ, കൊടുങ്ങല്ലൂർ-കൊല്ലൂർ ഡീലക്സ്, കുമളി -സുൽത്താൻബത്തേരി ഡീലക്സ്, കോട്ടയം-ബംഗളൂരു ഡീലക്സ്, കൊട്ടാരക്കര-ബംഗളൂരു ഡീലക്സ്, മൂന്നാർ-ബംഗളൂരു ഡീലക്സ്, പാല-ബംഗളൂരു ഡീലക്സ്, പാലക്കാട്-മംഗളൂരു ഡീലക്സ്, പുനലൂർ -പാലക്കാട് ഡീലക്സ്, പൊന്നാനി ബംഗളൂരു ഡീലക്സ്, പത്തനംതിട്ടയിൽനിന്ന് മംഗളൂരുവിലേക്കും മൈസൂരുവിലേക്കുമുള്ള ഡീലക്സുകൾ, പിറവം-ബംഗളൂരു ഡീലക്സ്, തൃശൂരിൽ നിന്ന് ബംഗളൂരിലേക്കുള്ള മൂന്ന് ഡീലക്സുകൾ, തിരുവല്ല-ബംഗളൂരു ഡീലക്സ്, എറണാകുളം-ബംഗളൂരു, കോട്ടയം ബംഗളൂരു വോൾവോകൾ എന്നിവയിലാണ് പുതുതായി ഡ്രൈവർ -കം കണ്ടക്ടർ സംവിധാനം വരുന്നത്. നിലവിലുള്ള ക്രമീകരണപ്രകാരം ആറര മണിക്കൂർ സ്റ്റിയറിങ് ഡ്യൂട്ടി പ്രകാരം ഹാജറും അധികമുള്ള മണിക്കൂറുകൾക്ക് വേതനവും നൽകാനാണ് തീരുമാനം. പരിശീലനത്തിന് ശേഷമാകും പുതിയ ഡ്യൂട്ടിക്ക് ജീവനക്കാരെ നിയമിക്കുക. ഒരു ബസിൽതന്നെ ൈഡ്രവിങ് ലൈസൻസുള്ള കണ്ടക്ടറെയും കണ്ടക്ടർ ലൈസൻസുള്ള ൈഡ്രവറെയും നിയോഗിക്കുന്ന സംവിധാനമാണ് ഡ്രൈവർ -കം കണ്ടക്ടർ. നിശ്ചിതദൂരത്തിനു ശേഷം കണ്ടക്ടർ ജോലിയിലേക്ക് ചുമതല മാറുന്നതോടെ ൈഡ്രവർമാർക്ക് വിശ്രമത്തിന് മതിയായ സമയം ലഭിക്കും. ഇതിനു പുറമേ, ഒരു സർവിസിൽ രണ്ട് ൈഡ്രവർമാരെ നിയമിക്കേണ്ടതിനു പകരമുള്ള ക്രമീകരണം കെ.എസ്.ആർ.ടി.സിക്ക് ലാഭകരവുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.