വടകര കോട്ടപ്പറമ്പ്: ആയുർവേദ പാരമ്പര്യ വൈദ്യത്തെ തകർക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിനെതിരെ മഹാത്മ ദേശസേവ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ഏകദിന ഉപവാസം --10.00. വടകര ഗാന്ധിപ്രതിമക്ക് സമീപം: വിവിധ ഹയർസെക്കൻഡറി സ്കൂളുകളിലെ 1,100 എൻ.എസ്.എസ് വളൻറിയർമാർ ചേർന്നുള്ള സീറോ വേസ്റ്റ് വടകര ശുചീകരണ പരിപാടി --8.00. വടകര പഴങ്കാവ് കൈരളി വായനശാല ഹാൾ: ഗാന്ധിജിയെ ഓർക്കുമ്പോൾ -പ്രശ്നോത്തരി --3.00 വടകര നാരായണ നഗർ സ്റ്റേഡിയത്തിനു സമീപം: സൂര്യയോഗ നാരായണ നഗറിെൻറ ആഭിമുഖ്യത്തിൽ പരിസരശുചീകരണം -- 6.30. വടകര അഞ്ചുവിളക്കു ജങ്ഷനു സമീപം: കോൺഗ്രസ്-എസ് മതസഹിഷ്ണുതാ സന്ദേശ ദിനാചരണം --6.00. വടകര വെട്ടിൽപീടിക: ഗാന്ധിദർശൻ വേദി കുറുന്തോടിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം -4.00. അഴിയൂർ പഞ്ചായത്ത് കോൺഫറൻസ് ഹാൾ: പഞ്ചായത്തും താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയും സംയുക്തമായി ആരംഭിക്കുന്ന ഗ്രാമീണ നിയമസഹായ കേന്ദ്രം ഉദ്ഘാടനം --10.00. ചോമ്പാൽ എൽ.പി. സ്കൂൾ: ബാലജനത അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ബാലകലോത്സവം --10.00. മയ്യന്നൂർ എൽ.പി സ്കൂൾ: മഹാത്മ സാംസ്കാരികവേദി സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് ചിത്രപ്രദർശനം, മത്സരങ്ങൾ --10.00. അത്ലറ്റിക്, ക്രിക്കറ്റ് മത്സരങ്ങൾ മാറ്റിവെച്ചു വടകര: നഗരസഭ കേരളോത്സവത്തോടനുബന്ധിച്ച് നാരായണ നഗറിൽ രണ്ട്, മൂന്ന് തീയതികളിൽ നടത്താൻ നിശ്ചയിച്ച അത്ലറ്റിക്, ക്രിക്കറ്റ് മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മറ്റൊരുദിവസത്തേക്ക് മാറ്റിയതായി േപ്രാഗ്രാം കമ്മിറ്റി ചെയർമാൻ വി. ഗോപാലൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കലാമത്സരങ്ങൾ ഈ മാസം എട്ടിന് പുതുപ്പണം രാമാനന്ദ ഓഡിറ്റോറിയത്തിൽ നടക്കും. വടകര ടൗൺ ശുചീകരിക്കും വടകര: നാഷനൽ സർവിസ് സ്കീമിലെ 1,100 വളൻറിയർമാർ ടൗണിലെ വിവിധ സ്ഥലങ്ങൾ ശുചീകരിക്കും. നഗരസഭയുടെ േപ്രാജക്ടായ സീറോ വേസ്റ്റ് വടകരക്കു വേണ്ടിയാണ് ക്ലസ്റ്ററിലെ 11യൂനിറ്റിലെ 1,100 വളൻറിയർമാർ ശുചീകരണരംഗത്തിറങ്ങുന്നത്. രാവിലെ എട്ടിന് ഗാന്ധിപ്രതിമക്കു സമീപം ചടങ്ങ് സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.