നന്തിബസാർ: വൃദ്ധദിനം പ്രമാണിച്ച് വയോജനങ്ങളെ വീരവഞ്ചേരി എൽ.പി സ്കൂളിലെ വിദ്യാർഥികൾ സന്ദർശിച്ചു. തിക്കോടി ദയ പാലിയേറ്റിവിെൻറ സഹകരണത്തോടെയാണ് പരിപാടി. കെ.വി. സരൂപ്, കെ. ആരിഫ, ജി. ദിലീജ എന്നിവർ നേതൃത്വം നൽകി. ആധാർ സേവന കേന്ദ്രം ആരംഭിക്കുന്നു പേരാമ്പ്ര: കേരള ഗ്രാമീൺ ബാങ്കിെൻറ പേരാമ്പ്ര ശാഖയിൽ ആധാർ സേവന കേന്ദ്രം ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നു. പുതിയ ആധാർ എടുക്കൽ, തിരുത്തൽ, കൂട്ടിച്ചേർക്കൽ, ബയോമെട്രിക് അപ്ഡേഷൻ മുതലായ സേവനങ്ങൾ ഈ കേന്ദ്രത്തിൽ ലഭിക്കുമെന്ന് സീനിയർ മാനേജർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.