പയ്യാനക്കലിൽ മാലിന്യം നീക്കുന്നില്ലെന്ന്​ പരാതി

കോഴിക്കോട്: പയ്യാനക്കൽ മേഖലയിൽ മാലിന്യം നീക്കാൻ അധികൃതരെ സമീപിച്ചിട്ടും പരിഹാരമില്ലെന്ന് പരാതി. ഒാടകളിലും റോഡരികിലും തോടുകളിലും മാലിന്യം നിറഞ്ഞതായി പറവ െറസിഡൻറ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഒരു വർഷമായി കുടുംബശ്രീ പ്രവർത്തകർ മാലിന്യം ശേഖരിക്കുന്നില്ല. തെരുവുനായ് ശല്യവും രൂക്ഷമാണ്. കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ, വാർഡ് കൗൺസിലർ, പന്നിയങ്കര ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവർക്കെല്ലാം പരാതി നൽകിയിട്ടും ഫലമില്ലെന്ന് അസോസിയേഷൻ യോഗം ആരോപിച്ചു. 54ാം വാർഡിൽെപ്പട്ട ചാമുണ്ടിവളപ്പ് റോഡ്, പടന്നവളപ്പ് റോഡ്, പട്ടർതൊടി, അറക്കൽ താഴെപടന്ന, പടിഞ്ഞാറേ പടന്നവളപ്പ് എന്നിവിടങ്ങളിൽ തെരുവുവിളക്കുകൾ കണ്ണടച്ചതിലും അസോസിയേഷൻ പ്രതിഷേധിച്ചു. ഇക്കാര്യത്തിലും വാർഡ് കൗൺസിലർക്ക് പരാതി നൽകിയിരുന്നു. യോഗത്തിൽ പറവ െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ.വി. ആലിക്കോയ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി.വി. ഷംസുദ്ദീൻ, എൻ.കെ.വി. ഹംസക്കോയ, എസ്.വി. ഷിർഷാദ്, എൻ.വി. ബഷീർ, പി.എൻ. ആസിഫ്, എം.കെ. യൂനുസ് കോയ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.