സർഗാലയ കലാ-കരകൗശലമേള ഡിസംബർ 21 മുതൽ

കോഴിക്കോട്: രാജ്യത്തെ ഏറ്റവും മികച്ച റൂറൽ ടൂറിസം പ്രോജക്ടായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്ത സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഡിസംബർ 21 മുതൽ 2018 ജനുവരി എട്ടുവരെ അന്തർദേശീയ കലാകരകൗശല മേള സംഘടിപ്പിക്കുന്നു. സർഗാലയയുടെ ഏഴാമത് എഡിഷൻ വാർഷിക കലാകരകൗശലമേളയാണിത്. മേളയുടെ സംഘാടനം സംബന്ധിച്ച ആലോചന യോഗം ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്നു. വിദേശ വിനോദസഞ്ചാരികളുൾപ്പെടെ രണ്ടു ലക്ഷത്തിൽപരം സന്ദർശകരെ ആകർഷിക്കുന്ന ഈ മേളയിൽ സർഗാലയയിലെ നൂറിൽപരം സ്ഥിരം കരകൗശല വിദഗ്ധർക്ക് പുറമേ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അവാർഡ് ജേതാക്കളായ 400ൽപരം കരകൗശല വിദഗ്ധരും പങ്കെടുക്കും. സർഗാലയ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി.പി. ഭാസ്കരൻ, ജനറൽ മാനേജർ ടി.കെ. രാഗേഷ് എന്നിവർ പങ്കെടുത്തു. .................... p3cl6
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.