വസ്​ത്രങ്ങൾ കൈമാറി

വസ്ത്രങ്ങൾ കൈമാറി കോഴിക്കോട്: സിയസ്കോ യൂത്ത് വിങ്ങി​െൻറ ആഭിമുഖ്യത്തിൽ റോഹിങ്ക്യൻ അഭയാർഥികൾക്കുവേണ്ടി ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി. വാർഡ് കൗൺസിലർ ശ്രീകലക്ക് സിയസ്കോ യൂത്ത് വിങ് പ്രസിഡൻറ് എസ്. ഷബീർ അലിയാണ് കൈമാറിയത്. യൂത്ത് വിങ് സെക്രട്ടറി പി. അഹമ്മദ് ജുനൈദ്, കോഒാഡിനേറ്റർ എസ്.എം. സാലു, പ്രസിഡൻറ് മുഹമ്മദ് അലി, സെക്രട്ടറി നൗഷാദലി എന്നിവർ സംസാരിച്ചു. ---------- ലോക ഹൃദയദിനാചരണം ഹൃദയനടത്തം കോഴിക്കോട്: കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസി​െൻറ നേതൃത്വത്തിൽ ലോക ഹൃദയദിനത്തോടനുബന്ധിച്ച് ബോധവത്കരണ യാത്രയും സദസ്സും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം. അബ്ദു മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിറ്റി ക്ലസ്റ്റർ കൺവീനർ എം.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. പി.എം. ശ്രീദേവി, എം.കെ. സൈനബ, പി.ടി.എ പ്രസിഡൻറ് കെ.എം. അബ്ദുൽ സാദിഖ്, െഎ.പി. ഉസ്മാൻ, ടി. റഷീദ്, സ്റ്റാഫ് സെക്രട്ടറി നസീബ്, പി. അസ്മാബി, ടി.പി. ഷബ്ന ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.