സ്കൂൾ ലൈബ്രറിക്ക്​ പുസ്തകങ്ങൾ നൽകി

കുറ്റ്യാടി: ഗവ. ഹൈസ്കൂൾ ലൈബ്രറിയിലേക്ക് അധ്യാപകരും വിദ്യാർഥികളും പുസ്തകങ്ങൾ നൽകി. 'ജ്ഞാന ജാലകം' എന്ന പരിപാടിയിൽ നാദാപുരം ടി.ഐ.എം.ബി.എഡ് സ​െൻററിലെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി ചക്കിട്ടപ്പാറ ബി.എഡ് സ​െൻററിലെയും 16 വിദ്യാർഥികളാണ് പുസ്തകം നൽകുന്നത്. പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.പി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകൻ എ.എം. കുര്യൻ, ജെ.എസ്. വിശ്വജിത്ത്, കെ.വി. സ്മിത, ബി. അർച്ചന, കേളോത്ത് റഷീദ്, സി.കെ. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു അറിയിപ്പ് കുറ്റ്യാടി: കുന്നുമ്മൽ ബ്ലോക്കിനു കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിൽ പൊതുജനങ്ങൾക്ക് കുളം, കിണർ, പശുത്തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, നഡേപ്പ് കേമ്പാസ്റ്റ് എന്നിവ നിർമിച്ചു നൽകുന്നു. വിശദ വിവരങ്ങൾക്ക് അതാത് ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി ഓഫിസുമായി ബന്ധപ്പെടണം. എൽ.ഇ.ഡി ബൾബുകൾ ലഭിക്കുന്നില്ല: ഉപഭോക്താക്കൾ നിരാശയിൽ കുറ്റ്യാടി: വൈദ്യുതി സെക്ഷൻ ഓഫിസിൽനിന്ന് എൽ.ഇ.ഡി ബൾബുകൾ ലഭിക്കാത്തത് ഉപഭോക്താക്കളെ നിരാശരാക്കുന്നു. രണ്ട് ബൾബുകൾ വീതം ഒരാൾക്ക് എന്ന വ്യവസ്ഥ നിലനിൽക്കെ ആദ്യംവന്ന ചിലർക്കും സ്വന്തക്കാർക്കും പത്തെണ്ണം വരെ കൊടുത്തുവത്രെ. ഇൗ വിവരം അറിഞ്ഞ് നേരത്തെ ബൾബ് കിട്ടിയവർ വീണ്ടും പോയപ്പോൾ ഇനി തരില്ലെന്ന് പറഞ്ഞ് മടക്കിയതോടെ വാക്കേറ്റം ഉണ്ടായി. തുടർന്ന്, രെണ്ടണ്ണമായി കുറച്ചു. എന്നാൽ, ആദ്യം കൂടുതൽ കൊടുത്തവരിൽനിന്ന് തിരിച്ചുവാങ്ങാൻ അധികൃതർക്കായില്ല. ഇത്തവണ ബൾബ് കിട്ടിയപ്പോൾ എത്ര കൊടുക്കണമെന്ന് നിർദേശം ലഭിച്ചില്ലെന്നും അതിനാൽ അഞ്ചോ ആറോ ബൾബുകൾ ആദ്യം കൊടുത്തുപോയെന്നും അത് ഉടൻ നിർത്തിവെക്കുകയുണ്ടായെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. 33,000 ഉപഭോക്താക്കളുള്ള ഇവിടെ 13,000 ബൾബുകളാണ് ലഭിച്ചതെന്നും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.