നന്മണ്ട: പഞ്ചായത്തിെൻറയോ വില്ലേജിെൻറയോ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കേണ്ടാത്തുകണ്ടി ക്വാറിക്കെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. ഗ്രാമപഞ്ചായത്ത് 11ാം വാർഡിലാണ് ക്വാറി പ്രവർത്തിക്കുന്നത്. ജനവാസ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഇത് ജനങ്ങൾക്ക് കടുത്ത ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്നുെണ്ടന്നും ക്വാറിക്ക് എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത് പ്രമുഖ പാർട്ടിയുടെ പ്രാദേശിക നേതാക്കളാണെന്നും പരിസ്ഥിതിപ്രവർത്തകർ ആരോപിക്കുന്നു. വേനൽകാലത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന മേഖലയിലാണ് പരിധിവിട്ടും കരിങ്കൽ ഖനനം നടക്കുന്നത്. മരുന്നിെൻറ ഗന്ധം പ്രായമേറിയവരിൽ ആസ്ത്മ, അലർജി രോഗങ്ങൾക്ക് കാരണമാവുകയും പാറപൊട്ടിക്കുേമ്പാഴുണ്ടാകുന്ന പ്രകമ്പനം ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും ഹാനികരമായി ബാധിക്കുകയും ചെയ്യും. കൂടാതെ, സ്കൂൾ വിദ്യാർഥികൾ യാത്രചെയ്യുന്ന പാതക്കരികിലായതിനാൽ ഭീതിയോടെയാണ് ഇവർ ഇൗ വഴി കടന്നുപോകുന്നത്. ക്വാറിയിൽ നിരന്തരമായി അപകടങ്ങളുണ്ടായിട്ടും പണത്തിെൻറ സ്വാധീനവലയത്തിൽ എല്ലാം നിഷ്ക്രിയമായിപ്പോവുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. അപകടസാധ്യതയുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചാണ് ക്വാറിയുടെ പ്രവർത്തനമെന്നും നാട്ടുകാർ ആരോപിച്ചു. 'വർഗീയതയെ ചെറുക്കുന്നതുകൊണ്ടാണ് പിണറായിയുടെ തലക്ക് ആർ.എസ്.എസ് വിലയിട്ടത്' ബാലുശ്ശേരി: വർഗീയതയെ ചെറുക്കുന്നതുകൊണ്ടാണ് പിണറായിയുടെ തലക്ക് ആർ.എസ്.എസ് വിലപറഞ്ഞിരിക്കുന്നതെന്ന് മന്ത്രി എം.എം. മണി. സി.പി.എം പനങ്ങാട് ലോക്കൽ കമ്മിറ്റി ഒാഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്മായിൽ കുറുെമ്പായിൽ അധ്യക്ഷത വഹിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ േഫാേട്ടാ അനാച്ഛാദനം ചെയ്തു. വി.വി. ബാലൻ നായർ, ടി. ഗീതാകുമാരി എന്നിവർ സംസാരിച്ചു. ആർ.കെ. മനോജ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.