തൊഴിലുറപ്പ് പദ്ധതി: ജില്ലക്ക്​ ലഭിക്കാനുള്ളത്​ 46 കോടി

തൊഴിലുറപ്പ് പദ്ധതി: ജില്ലക്ക് ലഭിക്കാനുള്ളത് 46 കോടി കോഴിക്കോട്: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലക്ക് ലഭിക്കാനുള്ളത് 46 കോടി രൂപ. കൂലി ഇനത്തിൽ 41 കോടി രൂപയും സാധനസാമഗ്രികളുടെ ഇനത്തിൽ അഞ്ചുകോടിയും ഉൾപ്പെടെയാണ് ഇത്രയും തുക ലഭിക്കാനുള്ളതെന്ന് തൊഴിലുറപ്പ് പദ്ധതി ജോയൻറ് േപ്രാഗ്രാം കോഓഡിനേറ്റർ അറിയിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലതല വികസന കോ-ഓഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്. തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി നാടി​െൻറ വികസനത്തിനാവശ്യമായ നിർമാണസംരംഭങ്ങൾ ഏറ്റെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയാറാവണമെന്ന് കമ്മിറ്റി നിർേദശിച്ചു. ജില്ലയെ സമഗ്രമായി കണ്ട് പ്രവൃത്തി ഏറ്റെടുക്കണം. കമ്പോസ്റ്റ് പിറ്റ് നിർമാണം, കിണർ റീചാർജ് തുടങ്ങിയ പ്രവൃത്തികൾ ഈ രീതിയിൽ നിർവഹിക്കാവുന്നതാണ്. തൊഴിലുറപ്പ് പദ്ധതികൾക്ക് സാധന സാമഗ്രികൾ വാങ്ങുന്നതിൽ തുക ചെലവഴിക്കുന്നതിനുള്ള പരിമിതിയാണ് നിർമാണസംരംഭങ്ങൾ ഏറ്റെടുക്കാൻ തടസ്സമാവുന്നത്. ഈ പ്രശ്നം പരിഹരിക്കാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളിലും എം.പി, എം.എൽ.എ ഫണ്ട് പ്രകാരമുളള പ്രവൃത്തികളിലും തൊഴിലുറപ്പ് പദ്ധതിയെ യോജിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം തൊഴിൽ നൽകൽ മാത്രമായി ചുരുങ്ങരുതെന്നും യോഗം ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിൽ ജില്ലക്ക് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമുണ്ട്. 2016--17 വർഷത്തിൽ 16,32,899 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. ബാലുശ്ശേരി -438983, ചേളന്നൂർ - 209311, കൊടുവള്ളി - 203398, കോഴിക്കോട് - 23018, കുന്ദമംഗലം - 290870, കുന്നുമ്മൽ - 391359, മേലടി - 82810, പന്തലായനി - 120224, പേരാമ്പ്ര - 513870, തോടന്നൂർ - 56647, തൂണേരി - 217624, വടകര - 36720 എന്നിങ്ങനെയാണ് ഓരോ ബ്ലോക്കിലും സൃഷ്ടിച്ച തൊഴിൽദിനങ്ങളുടെ എണ്ണം. 2,86,554 കുടുംബങ്ങളിൽ നിന്ന് 4,77,913 പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. 78.413 കോടി രൂപ ചെലവായി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2017--18 വർഷത്തിൽ ജില്ലക്ക് 728 വീടുകൾ അനുവദിച്ചിട്ടുണ്ട്. പട്ടികജാതിവിഭാഗത്തിന് 353 വീടുകളും പട്ടികവർഗവിഭാഗത്തിന് 40 വീടുകളും ന്യൂനപക്ഷവിഭാഗത്തിന് 214 വീടുകളും പൊതുവിഭാഗത്തിന് 121 വീടുകളുമാണ് ഉളളതെന്ന് ബന്ധപ്പെട്ടവർ യോഗത്തിൽ അറിയിച്ചു. എം.കെ. രാഘവൻ എം.പി അധ്യക്ഷതവഹിച്ച യോഗത്തിൽ പാറക്കൽ അബ്ദുല്ല എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജില്ലകലക്ടർ യു.വി. ജോസ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ എം. രാധാകൃഷ്ണൻ, കെ. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.