ഗെയിൽ പൈപ്പിടലിൽ അലൈൻമെൻറ്​ മാറ്റാൻ സർക്കാർ തയാറാവണം -^കുഞ്ഞാലിക്കുട്ടി

ഗെയിൽ പൈപ്പിടലിൽ അലൈൻമ​െൻറ് മാറ്റാൻ സർക്കാർ തയാറാവണം --കുഞ്ഞാലിക്കുട്ടി ഗെയിൽ പൈപ്പിടലിൽ അലൈൻമ​െൻറ് മാറ്റാൻ സർക്കാർ തയാറാവണം --കുഞ്ഞാലിക്കുട്ടി മുക്കം: മംഗലാപുരം-കൊച്ചി ഗെയിൽ പൈപ്പിടുന്നതിൽ ചില സ്ഥലങ്ങളിൽ അലൈൻമ​െൻറ് മാറ്റാൻ സർക്കാർ തയാറാവണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഗെയിൽ പൈപ്പ്ലൈൻ ഭരണകൂട അതിക്രമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് യുവജനപ്രതിരോധം മുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അലൈൻമ​െൻറിൽ മാറ്റം വരുത്തി ജനവാസമേഖലയെ പൂർണമായും ഒഴിവാക്കണം. ഭൂമി നഷ്ടപ്പെടുന്നവർക്ക് മാർക്കറ്റ് വിലയനുസരിച്ചു നൽകണം. ജനങ്ങളെ കൊലക്ക് കൊടുക്കാനോ കലാപങ്ങൾ സൃഷ്ടിച്ച് വെടിവെപ്പ് നടത്താനോ അല്ല ജനങ്ങൾ രംഗത്തിറങ്ങിയത്. ജനവാസ മേഖല ഒഴിവാക്കുന്ന നിലപാടിൽ സർക്കാർ മയപ്പെടണം. ജനങ്ങളുടെ ന്യായആവശ്യങ്ങൾക്ക് ഏകാധിപത്യം കളിക്കരുത്. അടിച്ചമർത്താനുള്ള ഭാവമാണെങ്കിൽ ജനങ്ങൾ ബാലറ്റുകളിലൂടെ സർക്കാറിനെ താഴെയിറക്കും. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. എൻ. ഷംസുദ്ദീൻ എം.എൽ.എ, പാറക്കൽ അബ്ദുല്ല എം.എൽ.എ, സി. മോയിൻകുട്ടി, നജീബ് കാന്തപുരം, ഉമ്മർ പാണ്ടികശാല, സി.പി. ചെറിയമുഹമ്മദ്, സി.കെ. കാസിം, പി.ജി. മുഹമ്മദ്, മിസ്ഹബ് കീഴരിയൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും ട്രഷറർ എം.എ.സമദ് നന്ദിയും പറഞ്ഞു. photo M KMUC 5 മുസ്ലിം യൂത്ത് ലീഗ് യുവജനപ്രതിരോധം മുക്കത്ത് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.