ചേളന്നൂരിൽ​ കുന്നിടിച്ച്​ വയൽനികത്തൽ വ്യാപകം

ചേളന്നൂർ: പഞ്ചായത്തിൽ വയൽ നികത്തൽ വ്യാപകമാകുന്നു. പാലത്ത് ബസാറിലെ വയലിലും അടുവാറക്കൽ താഴത്തും വ്യാപകമായാണ് വയൽ നികത്തുന്നത്. കക്കോടി, ചേളന്നൂർ പ്രദേശത്ത് കുന്നിടിച്ച് നൂറുകണക്കിന് ലോഡ് മണ്ണ് ദിനംപ്രതി കടത്തുന്നു. റേഡരികിൽ പരിശോധകരെ നിരീക്ഷിക്കാൻ മണ്ണ് മാഫിയ ആളുകളെ പാറാവു നിർത്തുകയാണ്. ഇതുമൂലം വാഹനങ്ങൾപിടികൂടാൻ പൊലീസിനോ റവന്യൂ വകുപ്പിനോ കഴിയുന്നില്ല. ഉദ്യോഗസ്ഥരുടെ സഹായം മണ്ണ് മാഫിയക്ക് ലഭിക്കുന്നതാണ് കുന്നിടിച്ച് വയൽനികത്തൽ വ്യാപകമാകുന്നത്. പരാതിപ്പെടുന്നവ​െൻറ പേര് ഉദ്യോഗസ്ഥർ മാഫിയകൾക്ക് പറഞ്ഞുകൊടുത്ത് ഭീഷണിപ്പെടുത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. ഇത്രയേറെ നിയമലംഘനം നടന്നിട്ടും മണ്ണുമാന്തി ഉൾപ്പെടെയുള്ള വാഹനങ്ങൾ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നുമില്ല. പരിശോധനക്കെത്തുന്ന വിവരങ്ങൾ ചില ഉദ്യോഗസ്ഥർതന്നെ മുൻകൂട്ടി അറിയിക്കുകയാണെന്ന് പരാതിക്കാർ പറയുന്നു. ഭൂരേഖ കമ്പ്യൂട്ടർവത്കരണമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് റവന്യൂ ഉദ്യോഗസ്ഥർ തിരക്കായതും മണ്ണ് മാഫിയ മുതലെടുത്തിരിക്കയാണ്. പുലർച്ചമുതൽ നടക്കുന്ന മണ്ണുകടത്തലിനെതിരെ നാട്ടുകാർ പരാതിപ്പെട്ടാലും വില്ലേജ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെത്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.