പഞ്ചായത്ത്​ ശേഖരിച്ച പ്ലാസ്​റ്റിക്​ മാലിന്യം പുഴക്കരയിൽ തള്ളി

കക്കോടി: പഞ്ചായത്ത് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യ ചാക്കുകൾ പൂനൂർ പുഴക്കരയിൽ തള്ളിയനിലയിൽ. കക്കോടി ടാക്സി സ്റ്റാൻഡിനു പിറകിൽ പൂനൂർ പുഴയോട് ചേർന്ന കരയിലാണ് മുപ്പതോളം പ്ലാസ്റ്റിക് ചാക്കിൽ മാലിന്യം തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പഞ്ചായതി​െൻറ നേതൃത്വത്തിൽ വാർഡുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് ബൈപാസിൽ കൂട്ടിയിട്ടിരുന്നു. എട്ട് ലോഡ് മാലിന്യമാണ് ശേഖരിച്ച് കൊണ്ടോട്ടിയിലെ സംസ്കരണ കേന്ദ്രത്തിലേക്ക് കയറ്റി അയച്ചിരുന്നത്. രണ്ടു ദിവസങ്ങളിലായി കയറ്റിയയച്ച മാലിന്യത്തി​െൻറ ശേഷിച്ച ചാക്കുകെട്ടുകൾ റോഡരികിൽ കണ്ടിരുന്നു. ചില ചാക്കു കെട്ടുകൾ തെരുവു നായ്ക്കൾ കടിച്ചുകീറിയതുമൂലം റോഡിൽ പരന്നുകിടക്കുകയാണ്. ടാക്സി ഡ്രൈവർമാരും സമീപെത്ത കടക്കാരും ചിതറിക്കിടന്ന പ്ലാസ്റ്റിക് കൂട്ടിവെെച്ചങ്കിലും കാറ്റിൽ പാറിനടക്കുകയാണ്. ഇതിനിടയിലാണ് മുപ്പതോളം ചാക്ക് പുഴക്കരയുടെ താഴ്ചയിലേക്ക് തള്ളിയനിലയിൽ കിടക്കുന്നത്. പൂനൂർ പുഴ സംരക്ഷണ സമിതി പ്രവർത്തകർ പുഴ ശുചീകരണത്തിന് കഠിനാധ്വാനം ചെയ്യുേമ്പാഴാണ് സാമൂഹിക ദ്രോഹികളുടെ നീചപ്രവർത്തനം നടമാടിയത്. സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതി​െൻറ ബാക്കി പുഴയിൽ തള്ളിയതാണെന്ന് ടാക്സി ഡ്രൈവർമാർ പറഞ്ഞു. കക്കോടി പഞ്ചായത്തി​െൻറയും കോർപറേഷ​െൻറയും നിരവധി കുടിവെള്ള പദ്ധതികൾ പൂനൂർ പുഴയെ ആശ്രയിച്ചാണ്. പുഴ മലിനീകരണത്തിനെതിരെയും കൈയേറ്റത്തിനെതിരെയും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പുഴസംരക്ഷണ സമിതി പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.