ഉള്ള്യേരി: സി.പി.എം ബാലുശ്ശേരി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ഉള്ള്യേരിയിൽ ക്രിക്കറ്റ്, ഫുട്ബാൾ പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങൾ സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി അംഗം ഒള്ളൂർ ദാസൻ ഉദ്ഘാടനം ചെയ്തു. എ.കെ. മണി, കെ.പി. ബാബു, ഷാജി പാറക്കൽ, സി.കെ. രാമൻകുട്ടി, എൻ.എം. ബലരാമൻ, രാധാകൃഷ്ണൻ കുറുങ്ങോട്ട്, ബാബു ചെറുക്കാവിൽ, എം.സി. അനീഷ് എന്നിവർ സംസാരിച്ചു. കെ.വി. ബ്രജേഷ് കുമാർ സ്വാഗതവും പി. ബബീഷ് നന്ദിയും പറഞ്ഞു. കെ.എസ്.എസ്.പി.യു ധർണ നടുവണ്ണൂർ: സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം നിലനിർത്തുക, ചികിത്സ സഹായ പദ്ധതികൾ ഉടൻ നടപ്പാക്കുക, 70 വയസ്സ് കഴിഞ്ഞ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.യു ഉള്ള്യേരി ബ്ലോക്ക് കമ്മിറ്റി നടുവണ്ണൂരിൽ ധർണ നടത്തി. ജില്ല കമ്മിറ്റി അംഗം ഒ.എം. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എം.വി.ജി. കിടാവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ പി. വിശ്വനാഥൻ നമ്പ്യാർ, കെ. സതീരത്നം, കാഞ്ഞിക്കാവ് ഭാസ്കരൻ എന്നിവർ സംസാരിച്ചു. പി. നാരായണൻ നായർ, എം.വി. ബാലൻ, പി.കെ. ശശിധരൻ, ഇ. രാഘവൻ നായർ, പി.വി. ഭാസ്കരൻ കിടാവ്, എം.എം. ദാമോദരൻ നായർ, ബാലഗോപാലൻ എന്നിവർ നേതൃത്വം നൽകി. ഇ. ബാലൻ നായർ സ്വാഗതവും മണോളി ഇബ്രാഹിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.