ഉള്ള്യേരി: വയസ്സ് 17 കഴിഞ്ഞെങ്കിലും അയന പഠിക്കുന്നത് രണ്ടാംക്ലാസില്‍. അയനക്ക് ഭക്ഷണം വാരിക്കൊടുക്കാന്‍പോലും അമ്മ വേണം. ജന്മന ഓട്ടിസം ബാധിച്ച ഉള്ള്യേരി അഞ്ചാംവാര്‍ഡിലെ ചെറുവാട്ട് മീത്തല്‍ വിജയനും ഭാര്യ ഷിനിയും സംസാരശേഷി പോലുമില്ലാത്ത മകളും അടങ്ങുന്ന കുടുംബം കഴിയുന്നത് പൊളിഞ്ഞുവീഴാറായ അടച്ചുറപ്പില്ലാത്ത വീട്ടില്‍. വീടിെൻറ അറ്റകുറ്റപ്പണിക്ക് സഹായം ലഭിക്കാന്‍ പഞ്ചായത്ത് ഓഫിസ് കയറിയിറങ്ങിയതിനും കണക്കില്ല. 30 വര്‍ഷം മുമ്പ് വീട് നിർമാണത്തിനു കിട്ടിയ 9000 രൂപ മാത്രമാണ് സർക്കാറിൽനിന്ന് സഹായമായി ലഭിച്ചത്. ഒടുവില്‍ സര്‍ക്കാറിെൻറ ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ അതും തള്ളപ്പെട്ടു. പട്ടികജാതിയിൽപ്പെട്ട ഇവര്‍ക്ക് ആകെയുള്ളത് അഞ്ചു സെൻറ് സ്ഥലം മാത്രം. കിണര്‍പോലും സ്വന്തമായില്ല. വീടിെൻറ പിറകുവശത്തെ തകര്‍ന്ന വാതിലിലൂടെ ആര്‍ക്കും അകത്തു കടക്കാവുന്ന സ്ഥിതിയാണ്. ബാലുശ്ശേരി മുക്കിലെ കടയില്‍ പണിക്കാരനായ വിജയന് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിെൻറ ഏക ആശ്രയം. പൂക്കാട് അഭയം സ്കൂള്‍ വിദ്യാര്‍ഥിയാണ് അയനയിപ്പോള്‍. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഭാഗമായിട്ടുകൂടി സര്‍ക്കാറിെൻറ ആനുകൂല്യങ്ങള്‍ ഇപ്പോഴും ഈ കുടുംബത്തിനു ലഭിച്ചിട്ടില്ല. തങ്ങളുടെ അവസ്ഥ മനസ്സിലാക്കി കരുണയുള്ള ആെരങ്കിലും വരുമെന്ന പ്രതീക്ഷയിലാണ് ഇൗ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.