മലയാളി രാഷ്ട്രീയ ജാഗ്രതക്കായി ഉണര്‍ന്നിരിക്കണം -എം. മുകുന്ദന്‍ ഉള്ള്യേരി: ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെപോലെ കേരളം ആകാതിരിക്കുന്നത് മലയാളിയുടെ മനസ്സിലെ നന്മകൊണ്ടാണെന്നും ഫാഷിസ്റ്റുകള്‍ രാജ്യത്തെ ഇരുട്ടിലേക്കു നയിക്കുമ്പോള്‍ നാം രാഷ്ട്രീയ ജാഗ്രതക്കായി ഉണര്‍ന്നിരിക്കണമെന്നും സാഹിത്യകാരന്‍ എം. മുകുന്ദന്‍. സി.പി.എം ബാലുശ്ശേരി ഏരിയ സമ്മേളനത്തിെൻറ ഭാഗമായി ഉള്ള്യേരിയില്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എം. ബലരാമന്‍ അധ്യക്ഷത വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ഏരിയ സെക്രട്ടറി ഇസ്മയില്‍ കുറുമ്പോയില്‍, ഷാജു ചെറുക്കാവില്‍, എ.കെ. അബ്ദുല്‍ ഹക്കീം, എ.കെ. മണി, ഉള്ളൂര്‍ ദാസന്‍, വിജയന്‍ മുണ്ടോത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.