ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ നടപടി വേണം ^പോപുലര്‍ ഫ്രണ്ട്

ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ നടപടി വേണം -പോപുലര്‍ ഫ്രണ്ട് കോഴിക്കോട്: തൃപ്പൂണിത്തുറയിലെ വിവാദ ശിവശക്തി യോഗ കേന്ദ്രത്തെക്കുറിച്ച് ഹാദിയ നടത്തിയ വെളിപ്പെടുത്തലി​െൻറ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനും മേധാവികൾക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംരക്ഷണയില്‍ വീട്ടില്‍ കഴിയുന്ന സമയത്ത് ശിവശക്തി യോഗ കേന്ദ്രത്തിലുള്ളവര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചുപോവണമെന്ന് നിരന്തരം നിര്‍ബന്ധിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായാണ് ഹാദിയ മാധ്യമങ്ങളോട് പറഞ്ഞത്. സ്ഥിരമായി കൗണ്‍സലിങ് നടത്തിയതായും സനാതന ധര്‍മത്തിലേക്ക് തിരിച്ചുപോവുകയാണെന്നും വാര്‍ത്തസമ്മേളനം നടത്തി പറയാന്‍ യോഗ സ​െൻററുകാര്‍ നിര്‍ബന്ധിച്ചതായും ഹാദിയ വെളിപ്പെടുത്തുന്നു. കനത്ത സുരക്ഷക്കിടയിലും വിവാദ യോഗ സ​െൻറർ നടത്തിപ്പുകാര്‍ക്ക് ഹാദിയയുടെ വീട്ടില്‍ സ്വൈരവിഹാരം നടത്താന്‍ വഴിയൊരുക്കിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.