ഫാറൂഖ്​ കോളജിൽ 'പ്ലാറ്റിനേജ്​^17​' മെഗാ പ്രദർശനം നാളെ മുതൽ

ഫാറൂഖ് കോളജിൽ 'പ്ലാറ്റിനേജ്-17' മെഗാ പ്രദർശനം നാളെ മുതൽ കോഴിക്കോട്: ഫാറൂഖ് കോളജ് റൗദത്തുൽ ഉലൂം അസോസിയേഷ​െൻറ പ്ലാറ്റിനം ജൂബിലി ആഘോഷത്തി​െൻറ ഭാഗമായി 'പ്ലാറ്റിനേജ്-17' എന്നപേരിൽ വിപുലമായ വിദ്യാഭ്യാസ ചരിത്ര ഭാഷാ പ്രദർശനം സംഘടിപ്പിക്കുന്നു. ഡിസംബർ ഒന്നുമുതൽ നാലുവരെ ഫാറൂഖ് കോളജ് കാമ്പസിൽ നടക്കുന്ന പ്രദർശനത്തിൽ ചിരപുരാതനമായ ചരിത്രസാക്ഷ്യങ്ങളുടെയും അഭിമാനാർഹമായ വിജ്ഞാന പൈതൃകത്തി​െൻറയും നേർക്കാഴ്ചയാണ് ലക്ഷ്യംവെക്കുന്നത്. പ്രദർശനത്തിൽ പുരാവസ്തുക്കൾ, റോബോട്ടിക്സ്, മാത്സ് ലാബ്, പുരാതന കൈയെഴുത്തു പ്രതികൾ, അമൂല്യമായ ചരിത്രരേഖകൾ, െമഡിക്കൽ സയൻസ് സ്റ്റാൾ, ഫോേട്ടാ ഗാലറി, വൈദ്യപരിശോധന കേന്ദ്രം, വിക്രം സാരാഭായി സ്പേസ് സ​െൻറർ സ്റ്റാൾ, മലബാർ ഭക്ഷ്യമേള, ബുക്ക് എക്സ്പോ, സായാഹ്ന സെമിനാർ, േഡാക്യുമ​െൻററി പ്രദർശനം, മാപ്പിള കേലാത്സവം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി, ഇന്ദിര ഗാന്ധി, ചെഗുവേര എന്നിവരെക്കുറിച്ചുള്ള അറബി ജീവചരിത്ര ഗ്രന്ഥങ്ങൾ, 500 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ രചിക്കപ്പെട്ട സമ്പൂർണ ഖുർആൻ വ്യാഖ്യാനം, സംസ്കൃത പണ്ഡിതൻ വൈഷ്ണത്ത് രാമൻ നമ്പൂതിരിയുടെ ഗീതാവ്യാഖ്യാനത്തി​െൻറ കൈയെഴുത്തുപ്രതി, ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് പ്രസിദ്ധീകരിക്കുന്ന 5000ത്തിലധികം വരുന്ന പത്രങ്ങൾ തുടങ്ങി അനേകം കൗതുകങ്ങളുടെയും വിസ്മയങ്ങളുടെയും അത്യപൂർവ കലവറയായിരിക്കും എക്സിബിഷനെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രദർശനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വി.െക.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നുമണിക്ക് 'മോയിൻ കുട്ടി വൈദ്യർ: മാപ്പിളപ്പാട്ട്, കല, സാഹിത്യം' എന്ന വിഷയത്തിലും ഡിസംബർ രണ്ടിന് വൈകീട്ട് മൂന്നിന് 'നവോത്ഥാനം, വിദ്യാഭ്യാസം, കേരളീയ പരിസരം' എന്ന വിഷയത്തിലും ഡിസംബർ നാലിന് 'മലയാള സാഹിത്യവും മാപ്പിള ലോകവും' എന്ന വിഷയത്തിലും സെമിനാർ നടക്കും. പ്രദർശനം കാണുന്നതിന് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ജന. കൺവീനർ പി.കെ. അഹമ്മദ്, സി.പി. കുഞ്ഞിമുഹമ്മദ്, പ്രഫ. എ. കുട്ട്യാലിക്കുട്ടി, പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ, ഡോ. മുസ്തഫ ഫാറൂഖി, ഡോ. വി.എം. അബ്ദുൽ മുജീബ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.