മേപ്പയൂർ: രണ്ട് ദിവസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനും വടകര ഡി.വൈ.എസ്.പി വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ ധാരണയായി. ലീഗ് ഓഫിസുകൾക്കെതിരെ അക്രമം നടക്കുമ്പോൾ പൊലീസ് നിഷ്ക്രിയരായിരുന്നുവെന്ന് യു.ഡി.എഫ് പ്രതിനിധികൾ കുറ്റപ്പെടുത്തി. ആക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും കേസുകൾ സത്യസന്ധമായി അന്വേഷിച്ച് യഥാർഥ പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും ഡിവൈ.എസ്.പി ഉറപ്പു നൽകി. രാത്രി പട്രോളിങ് ശക്തിപ്പെടുത്തുമെന്നും പത്തുമണിക്കു ശേഷം അനാവശ്യമായി റോഡിൽ തമ്പടിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു. ഇബ്രാഹിം സ്മാരക മന്ദിരം അക്രമം, എ.വി.സ്മാരക സൗധം അക്രമം, മുഹമ്മദ് ഫെബിന് മർദനം, ശ്രീനന്ദിന് മർദനം എന്നീ പരാതികളിൽ മേപ്പയ്യൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ, കൊയിലാണ്ടി സി.ഐ ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന, വൈസ് പ്രസിഡൻറ് കെ.ടി. രാജൻ, പി.പി. രാധാകൃഷ്ണൻ (സി.പി.എം), ടി.കെ.എ. ലത്തീഫ് (മുസ്ലിം ലീഗ്), സി.പി. നാരായണൻ (കോൺഗ്രസ്), മധു പുഴയരികത്ത് (ബി.ജെ.പി) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.