പേരാമ്പ്ര: മേപ്പയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഗ്രാമസഭ പുതുക്കുടിക്കുന്ന് പ്രദേശവാസികൾ ബഹിഷ്കരിച്ചു. പുതുക്കുടിക്കുന്ന് ഭാഗത്തേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഗ്രാമസഭ ബഹിഷ്കരിച്ചത്. ഗ്രാമസഭ നടന്ന ചങ്ങരംവെള്ളി എം.എൽ.പി സ്കൂളിലേക്ക് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 70ഓളം പേർ മാർച്ച് നടത്തുകയും ചെയ്തു. 40ഓളം കുടുംബങ്ങൾ താമസിക്കുന്ന പുതുക്കുടി പ്രദേശവാസികളുടെ വർഷങ്ങളായുള്ള ശ്രമദാനഫലമായാണ് റോഡ് വെട്ടിയത്. കുത്തനെയുള്ള ഇറക്കമായതിനാൽ മഴക്കാലമായാൽ റോഡിലെ മണ്ണ് ഒലിച്ച് കാൽനടപോലും ദുരിതമാകുന്ന അവസ്ഥയിലാണ്. പ്രദേശവാസികളടെ നിരന്തര അഭ്യർഥന മാനിച്ച് റോഡ് ഗതാഗതയോഗ്യമാക്കാൻ പലതവണ ഗ്രാമസഭയിൽ ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രാവർത്തികമായില്ല. ഇതോടെയാണ് പ്രതിഷേധവുമായി ജനങ്ങൾ മുന്നിട്ടിറങ്ങിയത്. വോട്ടിനും സംഭാവനക്കും വരുന്ന രാഷ്ട്രീയക്കാർക്ക് ഇവിടേക്ക് പ്രവേശനമില്ലെന്നും ഞങ്ങൾക്കിനി പ്രതികരിക്കാതിരിക്കാനാവില്ലെന്നും എഴുതിയ ഫ്ലക്സുകളും പോസ്റ്ററുകളും പ്രദേശത്ത് പതിച്ചിട്ടുണ്ട്. ട്രഷറിയിൽ ഹാജരാകണം പേരാമ്പ്ര: സബ്ട്രഷറിയിൽനിന്ന് നേരിട്ട് പെൻഷൻ വാങ്ങുന്നവർ വാർഷിക മാസ്റ്ററിങ് നടത്തുന്നതിന് ഡിസംബർ മാസത്തിൽ ട്രഷറിയിൽ ഹാജരാകണമെന്ന് ഓഫിസർ അറിയിച്ചു. മെഡിക്കൽ ക്യാമ്പ് പേരാമ്പ്ര: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൈരളി വൊക്കേഷനൽ െട്രയിനിങ് സെൻറർ പേരാമ്പ്ര, യുവ മുതുവണ്ണാച്ച എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് പ്രധാനാധ്യാപിക സി.കെ. ശോഭന ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ വിദ്യാർഥികളുടെ രക്തഗ്രൂപ്, കൊളസ്ട്രോൾ, രക്തത്തിലെ വിവിധ ഘടകങ്ങൾ എന്നിവ നിർണയിക്കുകയും ചെയ്തു. കൈരളി പ്രിൻസിപ്പൽ കെ.വി. രതീഷ് അധ്യക്ഷത വഹിച്ചു. കെ.പി. മുരളികൃഷ്ണദാസ്, കെ.കെ. മുഹമ്മദ്, വി. അനിൽ, എൻ.കെ. നിധിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.