കൊയിലാണ്ടി: ക്ഷീര വികസന വകുപ്പ്, മേലടി ബ്ലോക്ക് പഞ്ചായത്ത് വിവിധ ക്ഷീര വികസന സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ കന്നുകാലി പ്രദർശനം നടത്തി. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. രാജശ്രീ േകാഴിപ്പുറത്ത് അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂർ, എം.കെ. സ്മിത, എം.കെ. മനീഷ്, കുഞ്ഞികൃഷ്ണൻ നായർ, നാരായണൻ കിടാവ്, കെ.സി. നാരായണൻ, രവീന്ദ്രൻ നങ്ങേരി, കെ.പി. വിജയൻ, ശോഭ, എം.എ. ഗിരിജ എന്നിവർ സംസാരിച്ചു. വിവാഹം പാേലരി: പാറക്കടവിലെ പൂളയുള്ളചാലിൽ അബ്ദുല്ലയുടെ മകൾ സുആദയും ഏകരൂൽ ചീടിയിടത്തുപൊയിൽ എ. അബ്ദു ഷുക്കൂറിെൻറ മകൻ എ.എസ്. ജസ്ലിനും വിവാഹിതരായി. പാലേരി: തോട്ടത്താങ്കണ്ടിയിലെ കൊളക്കണ്ടത്തിൽ ഫൈസലിെൻറ മകൾ ഫിദ ഫൈസലും കായക്കൊടിയിലെ കല്ലിടുക്കിൽ അബ്ദുസലാമിെൻറ മകൻ റാസി അബ്ദുസ്സലാമും വിവാഹിതരായി. പാലേരി: പാറക്കടവിലെ മരുതോളി വി. കുഞ്ഞമ്മദിെൻറ മകൻ ലബീബും മൂന്നാർ അനീസ മൻസിലിൽ അബ്ദുൽ അസീസിെൻറ മകൾ അനീസയും വിവാഹിതരായി. പാലേരി: കള്ളാട് കക്കോടൻ ഹമീദിെൻറ മകൾ കെ.സി. അസ്മിനയും പള്ളിയത്ത് കുന്തിനാം വീട്ടിൽ പരേതനായ അബ്ദുല്ലയുടെ മകൻ മുഹമ്മദലിയും വിവാഹിതരായി. പാലേരി: ചെറിയ കുമ്പളം നടുവിലക്കണ്ടി മീത്തൽ അബ്ദുൽ കരീമിെൻറ മകൾ നാജിയ നസ്റീനും പാലേരി ടൗണിലെ കല്ലിക്കണ്ടി ബഷീറിെൻറ മകൻ ഷബീറും വിവാഹിതരായി. റോഡ് പ്രവൃത്തി തുടങ്ങി പാലേരി: ചങ്ങരോത്ത് ഒന്നാംവാർഡിൽപെട്ട പുത്തൻപുരയിൽതാഴെ-കട്ടേങ്കാട് റോഡിെൻറ കോൺക്രീറ്റ് പ്രവൃത്തി ആരംഭിച്ചു. രണ്ടാംവാർഡ് മെംബർ കെ.കെ. രവി ഉദ്ഘാടനം ചെയ്തു. 18ാം വാർഡ് മെംബർ എം.കെ. ഫാത്തിമ, പി. അമ്മദ്, ഇ.ജെ. മുഹമ്മദ് നിയാസ്, പി.പി. ഇബ്രാഹിം എന്നിവർ സന്നിഹിതരായി. ഫ്ലഡിൽനിന്ന് നാലുലക്ഷം രൂപയാണ് റോഡുപണിക്ക് അനുവദിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.