കൈതച്ചക്ക കൃഷിയിൽ രാസകീടനാശിനി പ്രയോഗം; നാട്ടുകാർ ദുരിതത്തിൽ

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ പന്നിക്കോട്ടൂർ കോളനിക്കു സമീപം സ്വകാര്യ വ്യക്തി നടത്തുന്ന കൈതച്ചക്ക കൃഷിയിൽ മാരക കീടനാശിനി തളിക്കുന്നത് കോളനി നിവാസികൾക്ക് ദുരിതമാകുന്നു. നാല് ഏക്കറോളം വരുന്ന കൃഷിയിൽ കീടനാശിനി തളിക്കുമ്പോൾ സ്ത്രീകളും കുട്ടികളും ദിവസങ്ങളോളം വീട്ടിനകത്ത് കതകടച്ചിരിക്കേണ്ട അവസ്ഥയാണ്. 231 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൃഷി ആരംഭിച്ചപ്പോൾ കീടനാശിനി തളിക്കില്ലെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയതായി പറയുന്നു. എന്നാൽ, ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഏഴുവർഷം മുമ്പും ഇവിടെ കീടനാശിനി പ്രയോഗിച്ചിരുന്നെന്നും ഇതി​െൻറ ഫലമായാണ് നിരവധി പേർക്ക് അർബുദ രോഗം പിടിപെട്ടതെന്നും പ്രദേശവാസികൾ പറയുന്നു. കൂടാതെ കിണറുകളും കുളങ്ങളും മറ്റു ജലാശയങ്ങളും മലിനമാകുന്നുവെന്നും ഇവർ പറഞ്ഞു. തങ്ങളുടെ ജീവനുതന്നെ ഭീഷണിയായി മാറുന്ന പൈനാപ്പിൾ കൃഷിയിൽ കീടനാശിനി തളിക്കുന്നതിനെതിരെ മനുഷ്യാവകാശ കമീഷനും പൊലീസിനും ജില്ല കലക്ടർക്കും പരാതി കൊടുത്തിരിക്കുകയാണ് പ്രദേശവാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.