പേരാമ്പ്ര എസ്​റ്റേറ്റിൽ സി.ഐ.ടി.യു നടത്തിയ സമരം ഒത്തുതീർന്നു

പേരാമ്പ്ര: പ്ലാേൻറഷന്‍ കോര്‍പറേഷന് കീഴിൽ മുതുകാടുള്ള പേരാമ്പ്ര എസ്റ്റേറ്റിൽ സി.ഐ.ടി.യു നേതൃത്വത്തിൽ കഴിഞ്ഞ 16 ദിവസമായി നടത്തിവന്ന ഉപരോധസമരം ഒത്തുതീർന്നു. കോട്ടയത്ത് പ്ലാേൻറഷൻ കോർപറേഷൻ ചെയർമാൻ ഉദയഭാനു വിളിച്ചുചേർത്ത അനുരഞ്ജന യോഗത്തിലാണ് ഒത്തുതീപ്പിലെത്തിയത്. സമരക്കാരുടെ ആവശ്യം ഭാഗികമായി അംഗീകരിക്കപ്പെട്ടു. അച്ചടക്ക നടപടിയെടുത്ത നാല് തൊഴിലാളികളെ ഒരേ സ്ഥലത്ത് ജോലിക്ക് നിയോഗിക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. എന്നാൽ ആദ്യം നിയോഗിച്ച സ്ഥലത്തുംനിന്നും സമീപ സിവിഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്. തൊഴിലാളികൾക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കാനും എസ്റ്റേറ്റ് മാനേജ്മ​െൻറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ എം.ഡി നേരിട്ട് അന്വേഷിക്കുമെന്നും ഉറപ്പ് ലഭിച്ചതായി സി.ഐ.ടി.യു നേതാക്കൾ പറഞ്ഞു. സി.ഐ.ടി.യുവിനെ പ്രതിനിധീകരിച്ച് കെ. സുനിൽ, കെ.ടി. സതീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എം.ഡി രവികുമാർ, ജസ്റ്റിസ് കരുണരാജ്, ലീഗൽ ഓഫിസർ ബാബുമോൻ, മാനേജർ സിബി എന്നിവരുമായാണ് ചർച്ച നടത്തിയത്. സമരം കാരണം എസ്റ്റേറ്റിലെ ടാപ്പിങ് നടത്തിയ റബര്‍ പാല്‍ വാഹനത്തില്‍ കൊണ്ടുപോകുന്നത് തടസ്സപ്പെട്ടിരുന്നു. നേരത്തെ കോട്ടയത്ത് പ്ലാേൻറഷന്‍ ഓഫിസിലും കോഴിക്കോട് ജില്ല ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തിലും നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. എസ്റ്റേറ്റ് പ്രവർത്തനം നടത്താൻ ഹൈകോടതി ഉത്തരവിട്ടെങ്കിലും പൊലീസ് സംരക്ഷണം കാര്യക്ഷമമല്ലാത്തതുകൊണ്ട് നടന്നില്ല. നാല് തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും ജോലി സ്ഥലം മാറ്റുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് 13 മുതല്‍ സി.ഐ.ടി.യു സമരം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.