വാഹനങ്ങൾ തീവെച്ചു നശിപ്പിച്ചു

നന്തിബസാർ: മൂടാടി ഹിൽബസാറിലെ കൊല്ലൻറവിട അബ്ദുല്ലയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അജ്ഞാതർ തീവെച്ചു നശിപ്പിച്ചു. സ്കൂട്ടറും മിനിലോറിയുമാണ് നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. മുട്ട മൊത്തവിതരണക്കാരനായ അബ്ദുല്ലയുടെ വ്യാപാരാവശ്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളാണ് ഇവ. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ആലവയൽ െറസിഡൻറ്സ് അസോസിയേഷൻ അപലപിച്ചു. പ്രസിഡൻറ് കെ.എം. കുമാരൻ, സെക്രട്ടറി ബഷീർ നിനവ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ്: കേന്ദ്ര സർക്കാർ അനുകൂലമായാൽ യാഥാർഥ്യമാക്കും -മന്ത്രി പേരാമ്പ്ര: കേന്ദ്ര സർക്കാറി​െൻറ അനുകൂല സമീപനമുണ്ടായാൽ ചുരമില്ലാത്ത വയനാട് റോഡായ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ചക്കിട്ടപാറയിൽ പെരുവണ്ണാമൂഴി ചെറുകിട ജലപദ്ധതിയുടെ നിർമാണോദ്ഘാടനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിശദമായ റിപ്പോർട്ട് ഡിസംബർ ആദ്യവാരം ഡൽഹിയിലെത്തി ബന്ധപ്പെട്ട േകന്ദ്ര മന്ത്രിക്ക് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിവെള്ള ക്ഷാമം രൂക്ഷമായ തുറയൂർ പഞ്ചായത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കും. ഡിസംബർ രണ്ടിന് ചക്കിട്ടപാറയിൽ ചകിരികൊണ്ട് മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന യൂനിറ്റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.