മേപ്പയൂർ: സിറാജുൽ ഹുദ ഇൻറർ സ്കൂൾ പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സിറാജുൽ ഹുദ ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷതവഹിച്ചു. മാക്കൂൽ മുഹമ്മദ് ഹാജി മുഖ്യ പ്രഭാഷണം നടത്തി. എസ്.ഐ.ടി.ടി ടാലൻറ് ടെസ്റ്റിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം പാറക്കൽ അബ്ദുല്ല എം.എൽ.എ, ബഷീർ മാസ്റ്റർ കുറ്റ്യാടി, കെ.ടി. രാജൻ, മുജീബ് കോമത്ത് എന്നിവർ നിർവഹിച്ചു. ഹംസ നാദാപുരം, പ്രഫ. അബ്ദുൽ ഖാദർ, പ്രഫ. പി.വി. അബ്ദുല്ല, പ്രഫ. കുഞ്ഞമ്മദ് പാറക്കടവ്, അബ്ദുറഹ്മാൻ എരവട്ടൂർ, ശരീഫ് സഖാഫി കുറ്റ്യാടി, കോച്ചേരി കുഞ്ഞബ്ദുല്ല സഖാഫി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ നജീബ് മാസ്റ്റർ സ്വാഗതവും അബ്ദുറഹീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.