അതിരപ്പിള്ളി പദ്ധതി: എല്ലാവരും സമ്മർദം ചെലുത്തിയാൽ സാധ്യമാവും ^-മന്ത്രി മണി

അതിരപ്പിള്ളി പദ്ധതി: എല്ലാവരും സമ്മർദം ചെലുത്തിയാൽ സാധ്യമാവും -മന്ത്രി മണി പേരാമ്പ്ര: 163 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന അതിരപ്പിള്ളി ജലവിതരണ പദ്ധതി എല്ലാവരുംകൂടി സമ്മർദം ചെലുത്തിയാൽ സാധ്യമാവുമെന്ന് മന്ത്രി എം.എം. മണി. പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിർമാണോദ്ഘാടനം ചക്കിട്ടപാറയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ സമവായമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ നടക്കില്ല. ഇതാണ് നമ്മുടെ ഏറ്റവും വലിയ ഗതികേടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ സർക്കാർ നിർത്തിവെച്ച പള്ളിവാസൽ പദ്ധതി ഉൾപ്പെടെ നടപ്പാക്കി. കൂടാതെ 24 പുതിയ പദ്ധതികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എസ്. രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. എ.സി. സതി, ഷീജ ശശി, സുജാത മനക്കൽ, എ.കെ. ബാലൻ, ജിതേഷ് മുതുകാട്, ഷൈല ജയിംസ്, പ്രേമൻ നടുക്കണ്ടി, എൻ.പി. ബാബു, രാജൻ മരുതേരി, വി.വി. കുഞ്ഞിക്കണ്ണൻ, പത്മനാഭൻ പി. കടിയങ്ങാട്, ബേബി കാപ്പുകാട്ടിൽ, കെ. സജീവൻ, പി.എം. ജോസഫ്, ഒ.ടി. ബഷീർ എന്നിവർ സംസാരിച്ചു. എൻ. വേണുഗോപാൽ സ്വാഗതവും ബി. ഈശ്വരനായിക്ക് നന്ദിയും പറഞ്ഞു. ആറു മെഗാവാട്ടി​െൻറ പെരുവണ്ണാമൂഴി പദ്ധതി മൂന്നു വർഷംകൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന ശാസ്‌ത്രോത്സവം; തിരുവങ്ങൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിന് മികച്ച നേട്ടം കൊയിലാണ്ടി: സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ തിരുവങ്ങൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂൾ മികച്ച നേട്ടം കൈവരിച്ചു. ഗണിതശാസ്ത്രമേളയില്‍ സിംഗ്ൾ പ്രോജക്ടില്‍ ഭഗീരഥ് സ്വരാജ് എ ഗ്രേഡും രണ്ടാം സ്ഥാനവും പസില്‍ വിഭാഗത്തില്‍ ഗംഗ എസ്. നായര്‍ എ ഗ്രേഡും നേടി. ഐ.ടി മേളയില്‍ വെബ്‌പേജ് ഡിസൈനിങ്ങില്‍ പി.എസ്. ദേവസൂര്യ എ ഗ്രേഡും രണ്ടാം സ്ഥാനവും മള്‍ട്ടിമീഡിയ പ്രസേൻറഷനില്‍ ദേവകിരണ്‍ എ ഗ്രേഡും നേടി. പ്രവൃത്തിപരിചയ മേളയില്‍ പേപ്പര്‍ക്രാഫ്റ്റ് വിഭാഗത്തില്‍ കൃഷ്ണപ്രിയ എ ഗ്രേഡും രണ്ടാം സ്ഥാനവും ഫ്രൂട്ട് പ്രിസര്‍വേഷനില്‍ കൃഷ്ണപ്രിയ എ ഗ്രേഡും നേടി. ഐ.ടി മേളയില്‍ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടതും തിരുവങ്ങൂര്‍ ഹയര്‍ സെക്കൻഡറി സ്‌കൂളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.