ഓൺലൈൻ പ്രസംഗമത്സരം

കോഴിക്കോട്: സൗത്ത് നിയോജകമണ്ഡലം യൂത്ത് കോൺഗ്രസി​െൻറ നേത്യത്വത്തിൽ ഇന്ദിരാജി ജന്മശതാബ്ദി ദിനത്തിൽ വിദ്യാർഥിനികൾക്ക് വേണ്ടി ഓൺലൈൻ പ്രസംഗമത്സരം സംഘടിപ്പിച്ചു. 'ഇന്ദിരയുടെ നൂറ്റാണ്ടിലെ ഇന്ത്യൻ മുന്നേറ്റം'എന്ന വിഷയത്തിൽ ഓൺലൈൻ വഴി മൂന്ന് മിനിറ്റിൽ കുറയാതെ അയച്ചുതന്ന പ്രസംഗത്തിൽനിന്നാണ് വിജയികളെ തിരഞ്ഞെടുതത്ത്. നല്ല പ്രസംഗങ്ങൾക്കുള്ള സമ്മാനദാനം ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് സൗത്ത് പ്രസിഡൻറ് ജിനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സിക്രട്ടറി ആദം മുൽസി, പാലക്കണ്ടി മൊയ്തീൻ അഹമ്മദ്, നിയോജകമണ്ഡലം െസക്രട്ടറി സുജിത്ത് തിരുവണ്ണൂർ, വി.വി. നജുമുദീൻ, വി.ടി. നിഹാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.