ട്യൂറിങ് ടാക്കീസ് അത്തോളിയില്‍

അത്തോളി: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി‍​െൻറ പ്രചാരണാര്‍ഥം 'ട്യൂറിങ് ടാക്കീസ്' അത്തോളി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എത്തി. മൂന്ന് ദിവസങ്ങളിലായാണ് ട്യൂറിങ് ടാക്കീസ് അത്തോളി സ്കൂളിലെ വിദ്യർഥികള്‍ക്കായി ചലച്ചിത്രമേള ഒരുക്കുന്നത്. ഡോക്യുമ​െൻററി സംവിധായകനും എഴുത്തുകാരനുമായ നദീം നൗഷാദ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. ഇന്ദു അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി റീജനല്‍ കോഒാഡിനേറ്റര്‍ നവീന സുഭാഷ്, ടി.കെ. വിജയന്‍, എസ്. അനില്‍കുമാര്‍, എം.വി. ശിവാനന്ദന്‍, ടി.ആര്‍. അബ്ദിജന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.