ജില്ല പഞ്ചായത്ത് രണ്ടാം വാർഷികാഘോഷം നാളെ

കോഴിക്കോട്: ജില്ല പഞ്ചായത്ത് രണ്ടാം വാർഷികാഘോഷം വ്യാഴാഴ്ച നളന്ദ ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡൻറ് ബാബു പറശ്ശേരി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് 'വികസനോത്സവം' കർമപദ്ധതിയുെട ഉദ്ഘാടനം രാവിലെ 10ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സെമിനാറും ജില്ല പഞ്ചായത്തി​െൻറ വെബ്സൈറ്റ് ഉദ്ഘാടനവും നടക്കും. വെബ്സൈറ്റ് ഉദ്ഘാടനം കലക്ടർ യു.വി. ജോസ് നിർവഹിക്കും. വിവിധ കർമരംഗങ്ങളിൽ മികവ് തെളിയിച്ചവരെ എം.എൽ.എമാരായ എ. പ്രദീപ് കുമാർ, ഡോ. എം.കെ. മുനീർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ എന്നിവർ ആദരിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, മീനാക്ഷിയമ്മ, വയലാർ അവാർഡ് ജേതാവ് യു.കെ. കുമാരൻ, യു.എൽ.സി.സി.എസ് പ്രസിഡൻറ് രമേശൻ പാലേരി, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ, കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രേമനാഥ് എന്നിവരെയാണ് ആദരിക്കുക. നാഷനൽ ജൂനിയർ അത്ലറ്റിക് മീറ്റ് ജേതാക്കളായ പുല്ലൂരാംപാറ സ​െൻറ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിലെ അപർണ റോയി, ലിസ്ബത്ത് കരോളിൽ ജോസഫ്, നാഷനൽ ജൂനിയർ മീറ്റ് ജേതാവ് എ.സി. അരുൺ എന്നിവർക്കും സംസ്ഥാന സ്കൂൾ കായികമേളയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ പുല്ലൂരാംപാറ സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് ഉപഹാരം നൽകുകയും ജില്ല പഞ്ചായത്ത് നടത്തിയ സ്നേഹപൂക്കള മത്സരത്തിൽ സമ്മാനാർഹരായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടക്കും. വാർത്തസമ്മേളനത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.