ആകാശവാണി പ്രാദേശിക വാർത്ത വിഭാഗം അടച്ചുപൂട്ടരുത് -എം.കെ. രാഘവൻ എം.പി ആകാശവാണി പ്രാദേശിക വാർത്താ വിഭാഗം അടച്ചുപൂട്ടരുത്- എം.കെ. രാഘവൻ എം.പി കോഴിക്കോട്: അമ്പത് വർഷം പിന്നിട്ട കോഴിക്കോട് ആകാശവാണി പ്രാദേശിക വാർത്താ വിഭാഗം അടച്ചുപൂട്ടാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് എം.കെ. രാഘവൻ എം.പി കേന്ദ്ര വാർത്ത വിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് അയച്ച ഫാക്സ് സന്ദേശത്തിൽ ആവശ്യപ്പെട്ടു. വാർത്ത യൂനിറ്റുകൾ സംസ്ഥാന തലസ്ഥാനങ്ങളിൽ മാത്രം മതിയെന്ന വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിെൻറ നയത്തിെൻറ പേരിൽ അമ്പതു വർഷമായി വലിയ വിഭാഗം േശ്രാതാക്കളുടെ ശീലമാണ് ഇല്ലാതാക്കുന്നത്. 1966ൽ പ്രവർത്തനം തുടങ്ങിയ കോഴിക്കോട് വാർത്ത വിഭാഗത്തിൽനിന്ന് രാവിലെ 6.45നും ഉച്ചക്ക് 12.30നും പത്ത് മിനിറ്റ് വീതമുള്ള രണ്ടു പ്രാദേശിക വാർത്ത ബുള്ളറ്റിനുകളും രാവിലെ എട്ടു മുതൽ ഒരു മണിക്കൂർ ഇടവിട്ട് അഞ്ച് എഫ്.എം ഹെഡ്ലൈൻസും പ്രക്ഷേപണം ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ യൂനിറ്റ് പൂട്ടാൻ നീക്കം നടന്നിരുന്നെങ്കിലും പൊതു വികാരം മാനിക്കാൻ അധികൃതർ തയാറാവുകയായിരുന്നു. കോഴിക്കോട് യൂനിറ്റ് പൂട്ടില്ലെന്ന് അന്ന് മന്ത്രാലയം സംസ്ഥാനത്തിന് ഉറപ്പു നൽകിയിരുന്നു. കേന്ദ്ര നയത്തിന് വിരുദ്ധമായി വിശാഖപട്ടണത്ത് പുതിയ വാർത്ത വിഭാഗം തുടങ്ങുകയും ചെയ്ത സാഹചര്യത്തൽ കോഴിക്കോട് വാർത്ത വിഭാഗം നിലനിർത്തുക ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് എം.പി ഫാക്സ് സന്ദേശത്തിൽ സൂചിപ്പിച്ചു. താൽക്കാലികാടിസ്ഥാനത്തിൽ അമ്പതിൽപ്പരം ജീവനക്കാർ കോഴിക്കോട് ജോലി ചെയ്തുവരുന്നുണ്ട്. യൂനിറ്റ് പൂട്ടുന്നതോടെ ഇവരുടെ ജോലി നഷ്ടമാകും. പൊതുജന വികാരത്തിന് ഒപ്പംനിൽക്കണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.