കോഴിക്കോട്: അനുവദനീയമായതിലും അധികം ആൽക്കഹോൾ അടങ്ങിയ ഹോമിയോ മരുന്നുകൾ പിടികൂടി. ഡ്രഗ്സ് ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് മരുന്നുകൾ കണ്ടെത്തിയത്. ചൊവ്വാഴ്ച കോർപറേഷൻ സ്റ്റേഡിയം ഭാഗത്തെ ഹോമിയോ ഡിസ്പെൻസറിയിൽ നിന്ന് 200 കുപ്പിയോളം മരുന്നാണ് പിടികൂടിയത്. 12 ശതമാനം വരെ ആൽക്കഹോൾ അനുവദനീയമാണ് എന്നിരിക്കെ പിടികൂടിയ മരുന്നിൽ 95 ശതമാനം വരെയാണ് അടങ്ങിയിരിക്കുന്നെതന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലഹരിക്കായി ആൽക്കേഹാൾ കൂടുതൽ അടങ്ങിയ മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നുെവന്ന് രഹസ്യ വിവരം കിട്ടിയതിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ക്ലിനിക്കിെൻറ ഉടമക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നംു അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.