പടം ab8 കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) മെലഡി 33 സംഗീതസന്ധ്യയിൽ ബിന്ദു ഭാസ്കർ പാടുന്നു കോഴിക്കോട്: വർഷങ്ങളുടെ ഇടവേളക്കുശേഷം ഗായിക ബിന്ദു ഭാസ്കർ കോഴിക്കോടൻ ആസ്വാദകർക്ക് മുന്നിൽ പാടി. എസ്. ജാനകിയുടെ 'െപാന്നുരുകും പൂക്കാലവും' പ്രിയഗായകൻ കൃഷ്ണചന്ദ്രനൊപ്പം ബാബുരാജിെൻറ 'ഇക്കരെയാണെെൻറ താമസവും' പാടി അവർ നഗര ഹൃദയം ൈകയിലെടുത്തു. ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) ആഭിമുഖ്യത്തിലാണ് മെലഡി 33 എന്ന പേരിൽ നഗരത്തിൽ സംഗീതസന്ധ്യയൊരുക്കിയത്. ചെങ്ങന്നൂർ ശ്രീകുമാർ, സതീഷ് ബാബു, സിനോവ് രാജ്, അരുൺ സുകുമാർ, കെ.കെ. നിഷാദ്, ഉണ്ണിമായ എന്നിവരും പാടി. തേജ് മെർവിെൻറ നേതൃത്വത്തിൽ രജീഷ് (കീ ബോർഡ്), സന്തോഷ് കുമാർ, രാജേഷ് (തബല), നിഖിൽ റാം (ഫ്ലൂട്ട്), സോമൻ, ശശികൃഷ്ണ (ഗിറ്റാർ), പീതാംബരൻ (റിഥം പാഡ്), തനോജ് (ഡ്രംസ്) എന്നിവർ പശ്ചാത്തലെമാരുക്കി. കൃഷ്ണചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കല പ്രസിഡൻറ് മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിനീഷ് വിദ്യാധരൻ, പി.വി. ഗംഗാധരൻ, സതീഷ് ബാബു, കെ.പി. അശോക് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.