മാവൂരിലെ ഫയർ സ്‌റ്റേഷൻ: ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു

മാവൂർ: ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ തുടങ്ങുന്നതിന് ഒരുക്കുന്ന താൽക്കാലിക സൗകര്യം ഉദ്യോഗസ്ഥർ പരിശോധിച്ചു. കൂളിമാട് റോഡിൽ ആരോഗ്യ ഉപകേന്ദ്രത്തി​െൻറ പിന്നിലായി ഒരുക്കുന്ന സൗകര്യങ്ങളാണ് മീഞ്ചന്തയിലെ ഫയർ ആൻഡ് െറസ്ക്യൂ അസി. ഡിവിഷനൽ ഓഫിസർ രജീഷി​െൻറ നേതൃത്വത്തിൽ സന്ദർശിച്ചത്. നിലവിലുള്ള കെട്ടിടത്തിൽ ഓഫിസ്, വാച്ച് റൂം, മെസ് ഹാൾ, അടുക്കള, സ്റ്റോർ റൂം, വിശ്രമമുറി, ശുചിമുറി എന്നിവയാണ് ഒരുക്കുക. ഈ കെട്ടിടത്തിനു മുന്നിലായി രണ്ട് ഫയർ എൻജിൻ, ആംബുലൻസ്, ജീപ്പ് എന്നിവ നിർത്തിയിടാനുള്ള ഗാരേജുകളും നിർമിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി മാവൂർ യൂനിറ്റാണ് ആറു ലക്ഷത്തിലധികം രൂപ ചെലവഴിച്ച് താൽക്കാലിക സൗകര്യം ഒരുക്കുന്നത്. ഉദ്യോഗസ്ഥർ സൗകര്യം പരിശോധിച്ച് തൃപ്തി അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് ഉന്നതാധികാരികൾക്ക് ഉടൻ റിപ്പോർട്ട് നൽകുമെന്ന് അസി. ഡിവിഷനൽ ഓഫിസർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത്, അംഗം കണ്ണാറ സുബൈദ, ഫയർ ഡ്രൈവർ കം മെക്കാനിക് എൻ. വിജയൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹികളായ നാസർ മാവൂരാൻ, ടി. മോഹൻദാസ്, സി.പി. ബാബു, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. ചന്ദ്രൻ, ഇ.എൻ. പ്രേമനാഥൻ എന്നിവരും ഉദ്യോഗസ്ഥരെ അനുഗമിച്ചു. തിങ്കളാഴ്ച പി.ടി.എ. റഹീം എം.എൽ.എയും സ്ഥലം സന്ദർശിച്ചിരുന്നു. കല്ലാട്ട് കൃഷ്ണൻ സ്മാരക പുരസ്കാരം പി.കെ. മേദിനി ഏറ്റുവാങ്ങി മാവൂർ: കല്ലാട്ട് കൃഷ്ണൻ സ്മാരക പുരസ്കാരം വിപ്ലവ പാട്ടുകാരി പി.കെ. മേദിനിക്ക് സമ്മാനിച്ചു. മാവൂർ കല്ലാട്ട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്കാരം മാവൂരിൽ നടന്ന ചടങ്ങിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി. ശശി മേദിനിക്ക് കൈമാറി. കമ്യൂണിസ്റ്റ് പാർട്ടി, ട്രേഡ് യൂനിയൻ നേതാവായിരുന്ന കല്ലാട്ട് കൃഷ്ണ​െൻറ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ഉദ്ഘാടനം ചെയ്തു. കവി പി..കെ. ഗോപി മുഖ്യപ്രഭാഷണം നിർവഹിച്ചു. െഎ.വി. ശശാങ്കൻ, എം. ധർമജൻ, അഹമദ്കുട്ടി ഉണ്ണികുളം, ടി.വി. ബാലൻ, കെ.സി. രാമചന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡൻറ് കെ.ജി. പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഡോ. പി. വിജയരാഘവൻ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി ചൂലൂർ നാരായണൻ നന്ദിയും പറഞ്ഞു. ഇന്ത്യൻ പീപ്ൾസ് തിയറ്റേഴ്സ് അസോസിയേഷ​െൻറ ഗാനമേളയും മാവൂർ വിജയൻ അവതരിപ്പിച്ച വെളിച്ചപ്പാട് ഏകപാത്ര നാടകവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.