പന്തീരാങ്കാവ്: ബാറിൽ നിന്ന് പരിചയപ്പെട്ട കണ്ണൂർ സ്വദേശിയുടെ പണവും ആഭരണവും കവർന്ന പ്രതിയെ നല്ലളം പൊലീസ് പിടികൂടി. ചേലേമ്പ്ര എടപ്പനംതൊടി എൻ.കെ. മുഹമ്മദ് ഷാഫി (33)യാണ് നല്ലളം സബ് ഇൻസ്പെപെക്ടർ എസ്.ബി. കൈലാസ്നാഥിെൻറ നേതൃത്വത്തിലുള്ള സംഘത്തിെൻറ പിടിയിലായത്. നവംബർ 10 നാണ് കണ്ണൂർ സ്വദേശി ശ്യാഘേഷിനെ പന്തീരാങ്കാവ് പെട്രോൾ പമ്പിന് സമീപം വെച്ച് മുഹമ്മദ് ഷാഫി കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും ആഭരണവും തട്ടിയത്. ബാറിൽ മദ്യപാനത്തിനിടയിൽ പരിചയപ്പെട്ട പ്രതി താനും കണ്ണൂർ സ്വദേശിയാണെന്ന് വിശ്വസിപ്പിച്ച് ശ്യാഘേഷിനെ കാറിൽ കയറ്റി കൊണ്ട് പോവുകയായിരുന്നു. നഗരത്തിലെ വിൽപന കേന്ദ്രത്തിൽ നിന്ന് വീണ്ടും മദ്യം വാങ്ങി പന്തീരാങ്കാവ് പെട്രോൾ പമ്പിന് സമീപം വെച്ച് പുറത്തിറക്കി കഴുത്തിൽ കത്തിവെച്ച് സ്വർണ്ണ മോതിരം, പണം, മൊബൈൽ ഫോൺ, വാച്ച്, വെള്ളി ആഭരണങ്ങൾ എന്നിവ കവർന്നുവെന്നാണ് കേസ്. ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇയാൾ കവർച്ച ചെയ്തത്. ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ രാമനാട്ടുകരയിൽ വെച്ചാണ് ഇയാൾ പോലീസിെൻറ വലയിലായത്. നേരത്തെ ആട് മോഷണ കേസിൽ ഫറോക്ക് സ്റ്റേഷനിലടക്കം ഇയാൾക്കെതിരെ കേസുണ്ട്. ഇതിലൊരു കേസിൽ ജാമ്യത്തിലിറങ്ങി ഒരു മാസത്തിനുള്ളലാണ് വീണ്ടും കവർച്ച കേസ്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. muhammed shafi (kallvau case).jpg മുഹമ്മദ് ഷാഫി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.