പൊലീസ് ചമഞ്ഞ് 55 ലക്ഷം കവർന്ന കേസിൽ ഒരാൾകൂടി അറസ്​റ്റിൽ

പാലക്കാട്: -സേലത്തുനിന്ന് മേലാറ്റൂരിലേക്ക് വ്യാപാരാവശ്യാർഥം ട്രെയിനിൽ കൊണ്ടുവന്ന 55 ലക്ഷം രൂപ ഒലവക്കോട്ട് കൊള്ളയടിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. നാലാംപ്രതിയും ക്വട്ടേഷൻ സംഘത്തലവനുമായ താമരശ്ശേരി കുമ്മത്തേരിക്കുന്ന് സ്വദേശി അഷ്റഫ് എന്ന കിടു അഷ്റഫിനെയാണ് (41) പാലക്കാട് ടൗൺ നോർത്ത് സി.ഐ ആർ. ശിവശങ്കര‍​െൻറ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ ജൂലൈ 26 പുലർച്ചയായിരുന്നു സംഭവം. ഒന്നാംപ്രതി ജലീലും മലപ്പുറം പനങ്ങാങ്ങര സ്വദേശി ഉണ്ണിമുഹമ്മദും വിദേശത്തെ വ്യവസായി നാസറി‍​െൻറ നിർദേശപ്രകാരം സേലത്തുനിന്ന് മേലാറ്റൂരിലേക്ക് കൊണ്ടുവരുകയായിരുന്നു പണം. പാലക്കാട് ജങ്ഷനിൽ ട്രെയിനിറങ്ങി മേലാറ്റൂരിലേക്ക് ബസ് കാത്തുനിൽക്കുന്നതിനിടെ പൊലീസെന്ന പേരിൽ ആറംഗ സംഘം ഇവരെ സമീപിക്കുകയും ജലീലിനേയും ഉണ്ണിമുഹമ്മദിനേയും വെവ്വേറെ വാഹനങ്ങളിൽ കയറ്റി പണവും മൊബൈൽ ഫോണുകളും കവരുകയുമായിരുന്നു. ജലീലിനേയും രണ്ടാംപ്രതി ബഷീറിനെയും രണ്ടാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിലേക്ക് മുങ്ങിയ അഷ്റഫ് നാട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. എട്ടുലക്ഷം രൂപക്കാണ് ക്വട്ടേഷൻ ഏറ്റെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ ആർ. രഞ്ജിത്, ഗ്രേഡ് എസ്.ഐ ജി. ഷേണു, പ്രദീപ് കുമാർ, ആർ. കിഷോർ, എം. സുനിൽ, എം. ഷിബു, കെ. അഹമ്മദ് കബീർ, ആർ. രാജീവ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. ഫോട്ടോ pkg 2 അഷ്റഫ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.