ഓവുചാൽ ദുരന്തം - തൊഴിൽ വകുപ്പ് പരിശോധന നടത്തി

ഓവുചാൽ ദുരന്തം:- തൊഴിൽ വകുപ്പ് പരിശോധന നടത്തി കോഴിക്കോട്: പുതിയപാലത്ത് ഓവുചാൽ നവീകരണത്തിനിടെ മതിലിടിഞ്ഞു കർണാടക സ്വദേശി മരിച്ചതുമായി ബന്ധപ്പെട്ട് റീജനൽ ജോയൻറ് ലേബർ കമീഷണർ കെ.എം. സുനിൽ, ജില്ല ലേബർ ഓഫിസർ ബാബു കാനപ്പള്ളി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. മതിയായ സുരക്ഷയില്ലാതെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയതെന്നും പ്രവൃത്തി നിർത്തിവെക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ല ലേബർ ഓഫിസർ അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ആവാസ് ഇൻഷുറൻസ് പദ്ധതി ആനുകൂല്യം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.