കേന്ദ്രനിയമം ചെറുകിട തൊഴിലാളികളെ തകർക്കും ^എളമരം കരീം

കേന്ദ്രനിയമം ചെറുകിട തൊഴിലാളികളെ തകർക്കും -എളമരം കരീം കേന്ദ്രനിയമം ചെറുകിട തൊഴിൽമേഖലയെ തകർക്കും -എളമരം കരീം കോഴിക്കോട്: കേന്ദ്രസർക്കാറി​െൻറ മോേട്ടാർ വാഹന നിയമഭേദഗതി ഗതാഗതമേഖലയിൽ ജോലിചെയ്യുന്ന ഒാേട്ടാ ടാക്സിയടക്കം ജീവനക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന് സി.െഎ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. കേന്ദ്ര സർക്കാറി​െൻറ മോട്ടോർ വാഹന നിയമ ഭേദഗതിക്കെതിെര(റോഡ് ട്രാൻസ്പോർട്ട് ആൻഡ് സേഫ്റ്റി ബിൽ) മോട്ടോർ വ്യവസായ സംരക്ഷണസമിതി സംഘടിപ്പിച്ച ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൻകിട കുത്തക ഏജൻസികൾക്ക് വാതിൽ തുറന്നിടുന്ന ഇൗ നിയമം സാധാരണക്കാര​െൻറ ജോലി സുരക്ഷ ഇല്ലാതാക്കും. സ്വകാര്യ ബസ്, ടൂറിസ്റ്റ് കാേര്യജ്, ചരക്ക് കടത്ത് മേഖല, ഡ്രൈവിങ് സ്കൂൾ, ഓട്ടോ മൊബൈൽ വർക്ക്ഷോപ്പുകൾ, സ്പെയർപാട്സ് നിർമാണം, -വിപണനം തുടങ്ങിയ എല്ലാ മേഖലകളിലും കുത്തകകൾ പിടിമുറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ. നാരായണൻ നായർ, ഹംസ കരിക്കുന്നൻ, കെ.പി. ബാലകൃഷ്ണൻ, ബിജു ആൻറണി, സലീം നരിക്കുനി, കെ.കെ. മുഹമ്മദ്, ടി.പി. ബാലൻ, ലത്തീഫ് കുറുവിലങ്ങാട് എന്നിവർ സംസാരിച്ചു. കെ.കെ. മമ്മു സ്വാഗതവും പി.കെ. നാസർ നന്ദിയും പറഞ്ഞു. ഫോേട്ടാ: ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.