വടകര സബ് ജയിലിൽ നിർബന്ധിച്ച് താടി വടിപ്പിച്ചതായി പരാതി

വടകര: വാറൻറ് കേസിൽ റിമാൻഡ് ചെയ്ത യുവാവിനെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും താടി വടിപ്പിച്ചതായി പരാതി. വടകര ചോറോട് മാങ്ങാട്ടുപാറ പനങ്ങോട്ട് അൻസാറാണ് നിർബന്ധിച്ച് താടി വടിപ്പിച്ചതായി പരാതിയുമായി രംഗത്തു വന്നത്. ഇതു സംബന്ധിച്ച് ഇയാൾ ജയിൽ വകുപ്പ് ഡി.ജി.പിക്ക് പരാതി നൽകി. കഴിഞ്ഞ 22നാണ് അൻസാറിനെ വടകര മജിസ്ട്രേറ്റ് വാറൻറ് കേസിൽ റിമാൻഡ് ചെയ്തത്. 23നായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധപൂർവം താടി വടിക്കാൻ ആവശ്യപ്പെട്ടത്. മതവിശ്വാസ പ്രകാരമാണ് താടി വെച്ചതെന്ന് പറഞ്ഞപ്പോൾ നി‍​െൻറ മതം വീട്ടിൽ െവച്ചാൽ മതിയെന്നും താടി വടിക്കാതെ സെല്ലിലോട്ട് കയറ്റില്ലെന്നും പൊലീസുകാർ ഭീഷണിപ്പെടുത്തിയത്രെ. പൊലീസി‍​െൻറ ഭീഷണിപ്പെടുത്തലിൽ അൻസാർ വഴങ്ങുകയായിരുന്നു. പിറ്റേ ദിവസംതന്നെ ജാമ്യം ലഭിച്ച അൻസാർ പുറത്തേക്ക് വരുമ്പോൾ ത‍​െൻറ വില കൂടിയ ഡ്രസും ഉപകരണങ്ങളും നൽകിയി െല്ലന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ എന്നിവർക്കും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.