േകാഴിക്കോട്: സേവക് പുതിയറയുടെ 24ാമത് ബാല ചിത്രരചന മത്സരം ഡിസംബർ 10ന് രാവിലെ 9.30ന് പുതിയറ എസ്.കെ പൊെറ്റക്കാട്ട് ഹാളിൽ നടക്കും. നഴ്സറി, എൽ.പി, യു.പി, എച്ച്.എസ് വിഭാഗത്തിലെ വിദ്യാർഥികൾക്ക് പെങ്കടുക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് വാസു പ്രദീപ് ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. വരക്കാനുള്ള കടലാസ് മാത്രമേ സംഘാടകർ നൽകൂ. ഫോൺ: 9847074423, 9497042554. ക്വിസ് മത്സരം കോഴിക്കോട്: ഇൗഗ്ൾസ് ഹരീന്ദ്രൻ മെമ്മോറിയൽ അഞ്ചാമത് ഡിഫൻസ് ക്വിസ് റീജനൽ സയൻസ് സെൻറർ ആൻഡ് പ്ലാനറ്റേറിയത്തിൽ നടന്നു. സ്നേഹജ് ശ്രീനിവാസ് മത്സരം നയിച്ചു. ഒന്നാംസ്ഥാനം: മഹാദേവ് നമ്പ്യാർ, വിഘ്നേശ്വർ നമ്പ്യാർ (ഭാരതീയ വിദ്യാഭവൻ, ചേവായൂർ). രണ്ടാംസ്ഥാനം: വി.വി. അനന്തു, അശ്വിൻ സി. അനിൽകുമാർ. മൂന്നാംസ്ഥാനം: രാഹുൽ പ്രേമൻ, പി.സി. വിഷ്ണു. റിട്ട. െഎ.എസ്.ആർ.ഒ ഡയറക്ടർ ഇ.കെ. കുട്ടി വിജയികൾക്ക് സമ്മാനം നൽകി. ഇൗഗ്ൾസ് പ്രസിഡൻറ് വി.ആർ. ഗോപകുമാർ, സെക്രട്ടറി വി. രജീന്ദ്രൻ, കൺവീനർ കെ.സി. സുനിൽകുമാർ, പ്ലാനറ്റേറിയം എജുക്കേഷൻ ഒാഫിസർ സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.