'മെലഡി 33' സംഗീതവിരുന്ന്​ ഇന്ന്​

കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷ​െൻറ (കല) നേതൃത്വത്തിൽ ബിന്ദു ഭാസ്കറി​െൻറ സംഗീതവിരുന്ന് 'മെലഡി 33' നവംബർ 28ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ൈവകീട്ട് ആറിന് ടാഗോർ ഹാളിൽ നടക്കുന്ന പരിപാടി മേയർ തോട്ടത്തിൽ രവീന്ദ്ര​െൻറ അധ്യക്ഷതയിൽ ഗായകൻ കൃഷ്ണചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഗായകരായ സതീഷ് ബാബു, നിഷാദ്, ചെങ്ങന്നൂർ ശ്രീകുമാർ, സിനോവ് രാജ്, അരുൺ സുകുമാർ, ഉണ്ണിമായ തുടങ്ങിയവരും സംഗീതവിരുന്നിൽ പെങ്കടുക്കും. സെക്രട്ടറി വിനീഷ് വിദ്യാധരൻ, കെ. വിജയരാഘവൻ, ടി.കെ. മുരളീധരൻ, സനാഫ് പാലക്കണ്ടി, ബിന്ദുഭാസ്കർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ഹൈലൈഫ് എക്സിബിഷൻ കോഴിക്കോട്: ഹൈലൈഫി​െൻറ നേതൃത്വത്തിൽ ഫാഷൻ വസ്ത്രങ്ങളുടെയും അലങ്കാര ഉൽപന്നങ്ങളുടെയും പ്രദർശനം നവംബർ 28, 29 തീയതികളിൽ കോഴിക്കോട്ട് നടക്കുമെന്ന് സി.ഇ.ഒ എബി പി. ഡൊമിനിക് വാർത്തസമ്മേളനത്തിൽ അറിയിച്ചു. താജ് ഗേറ്റ്വേ ഹോട്ടലിൽ നടക്കുന്ന മേളയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിൽപരം ഡിസൈനർമാർ പെങ്കടുക്കും. ഡിസൈൻ വസ്ത്രങ്ങൾക്കൊപ്പം ആഭരണങ്ങൾ, പൗരാണിക ഉൽപന്നങ്ങൾ അടക്കമുള്ളവ പ്രദർശിപ്പിക്കും. പോൾ വർഗീസും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.