സിറ്റി ഉപജില്ല കലോത്സവം തുടങ്ങി

കോഴിക്കോട്: സിറ്റി ഉപജില്ല സ്കൂൾ കലോത്സവത്തിന് രചന മത്സരങ്ങളോടെ പ്രൊവിഡൻസ് സ്കൂളിൽ തുടക്കം. ചൊവ്വാഴ്ച വൈകിട്ട് നാലിന് ചാലപ്പുറം ഗവ. ബോയ്സ് ഹൈസ്കൂളിൽ നഗരസഭ ആേരാഗ്യ വിദ്യഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നടൻ മാമുക്കോയ മുഖ്യാതിഥിയാവും. ചാലപ്പുറം ഗണപത് ബോയ്സ് എച്ച്.എസ്, തളി സാമൂതിരി എച്ച്.എസ്, ഗവ. അച്യുതൻ ഗേൾസ് എച്ച്.എസ്.എസ്, ഗവ. അച്യുതൻ ഗേൾസ് എൽ.പി.എസ്, സി.എസ്.െഎ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഗണപത് എൽ.പി.എസ്, തളി ഗവ. യു.പി സ്കൂൾ, െപ്രാവിഡൻസ് ഗേൾസ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി നവംബർ 30 വരെയാണ് മേള. 32 ഇനങ്ങളിലായി 4000 വിദ്യാർഥികൾ മാറ്റുരക്കും. ജനറൽ കൺവീനർ ബി.കെ. ഗോകുൽദാസ്, സി.കെ. വിനോദൻ, പി.സി. ബാബു, സി. ജനാർദ്ദനൻ, ആർ.എൻ. സുബ്ബുകൃഷ്ണൻ, സി.പി. മുഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ഇൻസൈറ്റ് -രണ്ട് ചിത്രപ്രദർശനം നാെള മുതൽ കോഴിക്കോട്: ഇൻസൈറ്റ് -രണ്ട് എന്നപേരിൽ പി.എസ്. ഗോപിയുടെ ചിത്രപ്രദർശനം നവംബർ 29 മുതൽ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രകൃതി ചൂഷണത്തി​െൻറ കാലഘട്ടത്തിൽ തിരിച്ചറിവി​െൻറ ഉൾക്കാഴ്ചകളാണ് ചിത്രങ്ങളുെട ഇതിവൃത്തം. 50 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. ഇൻസൈറ്റ് -ഒന്ന് എന്നപേരിൽ ഗോപി നേരത്തെ തൃശൂരിൽ പ്രദർശനം സംഘടിപ്പിച്ചിരുന്നു. 29ന് രാവിലെ 11ന് മദനൻ ഉദ്ഘാടനം ചെയ്യുന്ന പ്രദർശനം ഡിസംബർ മൂന്നിന് സമാപിക്കും. സിജിൻ ഗോപി, പി.എസ്. ഗോപി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.