കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ തറതുടക്കാനുള്ള ക്ലീനിങ് യന്ത്രം തകരാറിലായി കിടക്കാൻ തുടങ്ങിയിട്ട് ഒരു മാസമാവുന്നു. 20ാം വാർഡിെൻറ വരാന്തയിൽ എട്ടരലക്ഷം രൂപ വിലവരുന്ന യന്ത്രം ഉപയോഗശൂന്യമായി കിടക്കുകയാണ്. യന്ത്രത്തിെൻറ മൂന്ന് ടയറുകളിൽ മുൻഭാഗത്തേത് പൊട്ടിയതാണ് തകരാറിലാവാൻ കാരണം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആകെയുള്ള ക്ലീനിങ് യന്ത്രമാണ് ഏറെ നാളായി പ്രവർത്തനരഹിതമായി കിടക്കുന്നത്. യന്ത്രം പ്രവർത്തിക്കുമ്പോൾ ഇതിലെ മോട്ടോർ ചൂടായി ഈ ചൂട് ടയറിലേക്കും വ്യാപിക്കും. ഇങ്ങനെ തുടർച്ചയായി ചൂടേറ്റതാണ് ടയർ പൊട്ടാൻ കാരണം. യന്ത്രം നിർമിച്ച കമ്പനിയിൽനിന്നു മാത്രമേ ടയർ മാറ്റിസ്ഥാപിക്കാനാവൂ. ഇതിന് 49,000 രൂപ ചെലവുവരും. മൂന്നരവർഷം മുമ്പാണ് യന്ത്രം വാങ്ങിയത്. പ്രധാന ആശുപത്രിയായ എൻ.എം.സി.എച്ചിലെ മൂന്നു നിലകളിലെയും വരാന്തയുൾെപ്പടെ വൃത്തിയാക്കുന്നത് ഇതുപയോഗിച്ചാണ്. യന്ത്രം ഉപയോഗിച്ച് തറ തുടച്ചാലുടനെ ഉണങ്ങുന്നുണ്ട്. എന്നാൽ, യന്ത്രം തകരാറിലായതോടെ മോപ് ഉപയോഗിച്ച് വൃത്തിയാക്കുന്നതുമൂലം തറ നനഞ്ഞിരിക്കുന്നത് രോഗികൾക്കും ആശുപത്രിയിലെത്തുന്നവർക്കും വലിയ പ്രയാസമാണുണ്ടാക്കുന്നത്. കഴിഞ്ഞ എച്ച്.ഡി.എസ് യോഗത്തിൽ ക്ലീനിങ് യന്ത്രത്തിെൻറ തകരാർ പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോയമ്പത്തൂരിൽനിന്ന് ടയർ ഉടൻ എത്തിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ തകരാർ പരിഹരിച്ച് യന്ത്രം ഉപയോഗിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ക്ലീനിങ് യന്ത്രം ആറുമാസത്തോളമായി തകരാറിലായി കിടക്കുകയാണ്. ഇത് പരിഹരിക്കാനുള്ള നടപടി ഇതുവരെ ആയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.