ചാനലുകളുടെ മൈക്കിെൻറ സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ മൂക്കുവരെ ^-സെബാസ്​റ്റ്യന്‍ പോള്‍

ചാനലുകളുടെ മൈക്കി​െൻറ സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ മൂക്കുവരെ -സെബാസ്റ്റ്യന്‍ പോള്‍ കോഴിക്കോട്: ചാനലുകള്‍ക്ക് മൈക്ക് ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ആ സ്വാതന്ത്ര്യം മുഖ്യമന്ത്രിയുടെ മൂക്കില്‍ അവസാനിക്കുമെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. കോഴിക്കോട് ഗവ. ലോ കോളജില്‍ ഭരണഘടന ദിനാചരണത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മാറി നില്‍ക്കൂ എന്നു പറയേണ്ടി വരുന്നത്. ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്യത്തിനു ന്യായമായ നിയന്ത്രണങ്ങളുമുണ്ട്. അതും ഭരണഘടനയില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവരണം ഇന്നത്തെ രീതിയില്‍ നിലനില്‍ക്കണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഭരണഘടനയില്‍ ആദ്യ ഭേദഗതി കൊണ്ടുവന്നതുതന്നെ സംവരണത്തിനു വേണ്ടിയായിരുന്നു. വിദ്യാഭ്യാസപരമായും സാമൂഹികവുമായ പിന്നാക്കാവസ്ഥകളെ കുറിച്ചേ ഭരണഘടനയില്‍ പറയുന്നുള്ളു. സാമ്പത്തിക പിന്നാക്കാവസ്ഥയെ കുറിച്ചു പറയുന്നില്ല. എങ്കില്‍ ഭരണഘടന പറയുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്. അതുകൊണ്ട്, അതു ഭരണഘടനാ വിരുദ്ധമാണെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍, മുന്നാക്ക സമുദായത്തില്‍െപ്പട്ടവര്‍ക്ക് തുല്യ അവസരം നഷ്ടപ്പെടുന്നു എന്നു പറയാവുന്നതാണെന്നും -ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഡോ. തിലകാനന്ദന്‍ സ്വാഗതവും നവനീത് പവിത്രന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.