ഫറോക്ക്: പഴയപാലത്തിന് സമീപം ജപ്പാൻ കുടിവെള്ള പൈപ്പ് ലൈനിൽ ചോർച്ച. ലിറ്റർ കണക്കിന് വെള്ളം റോഡിൽ പാഴാകുന്നു. കരുവൻതിരുത്തി റോഡിലെ റെയിൽവേ അടിപ്പാതയിൽ സ്ഥാപിച്ച കോൺക്രീറ്റ് ഭിത്തിക്കുള്ളിലൂടെയാണ് റോഡിലേക്ക് വെള്ളമൊഴുക്കുന്നത്. പൈപ്പ് ലൈനിൽ വെള്ളം കടത്തിവിടുന്നതിനായി പ്രധാന വാൽവ് തുറക്കുന്നതോടെയാണ് കോൺക്രീറ്റ് ചുവരുകൾക്കിടയിൽ നിന്ന് ജലം പുറത്തേക്ക് ഒഴുകുന്നത്. പൈപ്പ് ലൈനിലെ ചോർച്ച റോഡിനുമുകൾ ഭാഗത്തായതിനാൽ കോൺക്രീറ്റ് ചുവരുകൾക്കിടയിൽ സ്ഥാപിച്ച ദ്വാരത്തിലൂടെ റോഡിൽ പരക്കുകയാണ്. മൂന്നാഴ്ചയിലധികമായി തുടരുന്ന ചോർച്ച അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും പരിഹാരമായില്ലെന്ന് നാട്ടുകാർ പറഞ്ഞു. അവലോകനയോഗം ഫറോക്ക്: ഡിസംബർ ഒന്ന് മുതൽ നാലുവരെ ഫാറൂഖ് കോളജ് കാമ്പസിൽ നടക്കുന്ന മെഗാ ഹെറിറ്റേജ് എക്സിബിഷെൻറ ക്രമീകരണം പൂർത്തിയായി. വെള്ളിയാഴ്ച രാവിലെ 11ന് വി.കെ.സി. മമ്മദ്കോയ എം.എൽ.എ പ്രദർശനം ഉദ്ഘാടനം ചെയ്യും. ഇത് സംബന്ധിച്ച് നടന്ന അവലോകന യോഗം ഫാറൂഖ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഇ.പി. ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി പ്രഫ. എ. കുട്ട്യാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. മുസ്തഫ ഫാറൂഖി, ഡോ. സി.എ. ജൗഹർ, ഡോ. വി.എം. അബ്ദുൽ മുജീബ്, എം. അയ്യൂബ്, ഒ. മുഹമ്മദ് കോയ, വി.എം. ബഷീർ, ഡോ. കെ.സി. അബ്ദുൽ മജീദ്, ഡോ. മുഹമ്മദ് സലീം, പ്രഫസർമാരായ ഉസ്മാൻ ഫാറൂഖി, കമറുദ്ദീൻ പരപ്പിൽ, ഐമൻ ഷൗഖി, ഷഹദ് ബിൻ അലി, സി. അബ്ദുറഹിമാൻ, അലി മദനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.